---
title: "വിഷ രഹിത പച്ചക്കറി; പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വിളവെടുപ്പ് ഉത്സവം"
english_title: "Harvest Festival of Purameri Service Co-operative Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36195/harvest-festival-of-purameri-service-co-operative-bank"
published_at: "2022-04-06T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624dab1caff95_purameri vilavedupp.jpg"
keywords: []
---

# വിഷ രഹിത പച്ചക്കറി; പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വിളവെടുപ്പ് ഉത്സവം

> **Lead Summary:** **പുറമേരി: ** വിഷുവിന് വിഷരഹിത പച്ചക്കറി പൊതുജനങ്ങളിലേക്ക്. പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി മണികണ്ഠ മഠം കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ മണികണ്ഠ മഠം വയലിലെ രണ്ടര ഏക്കർ സ്ഥലത്ത് നടത്തുന്ന മാതൃകാ കൃഷിത്തോട്ടം പരിപാടിയുടെ വിളവെടുപ്പ് ഉത്സവമായി.

## Article Content

**പുറമേരി: ** വിഷുവിന് വിഷരഹിത പച്ചക്കറി പൊതുജനങ്ങളിലേക്ക്. പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി മണികണ്ഠ മഠം കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ മണികണ്ഠ മഠം വയലിലെ രണ്ടര ഏക്കർ സ്ഥലത്ത് നടത്തുന്ന മാതൃകാ കൃഷിത്തോട്ടം പരിപാടിയുടെ വിളവെടുപ്പ് ഉത്സവമായി.

ബാങ്ക് പ്രസിഡൻ്റ് വി.പി.കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി പി.പി.മനോജ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ടി.കെ രാജൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

ബാങ്ക് ഡയറക്ടർമാരായ ശശീന്ദ്രൻ മാസ്റ്റർ,പി.എം നാണു സി.വി ബാലൻ, അനിത എം.പി തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് അസി.സെക്രട്ടറി കെ.പി.മനോജ് കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36195/harvest-festival-of-purameri-service-co-operative-bank)