---
title: "കളരിപ്പയറ്റ് പ്രദർശനം; കടത്തനാട് കളരി സംഘം പരിശീലനം സമാപിച്ചു"
english_title: " Content Highlights:-Kadathanad Kalari Team Completes Training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361973/content-highlights-kadathanad-kalari-team-completes-training"
published_at: "2026-05-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15a7bdb9911_Kadathanad_Kalari.jpg"
keywords: ["Latest News", "Kadathanad Kalari", "Nadapuram"]
---

# കളരിപ്പയറ്റ് പ്രദർശനം; കടത്തനാട് കളരി സംഘം പരിശീലനം സമാപിച്ചു

> **Lead Summary:** **നാദാപുരം : **ചാലപ്പുറം കടത്തനാട് കളരി സംഘത്തിൻ്റെ വർഷകാല കളരി പരിശീലനം സമാപിച്ചു. മുൻ മന്ത്രി എ.കെ.ബാലൻ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി കളത്തറ കളരിയിൽ നടന്ന പരിപാടിയിൽ ചാലപ്പുറം, വളയം, തൂണേരി എന്നീ ബ്രാഞ്ചുകൾ പങ്കെടുത്തു.

## Article Content

**നാദാപുരം : **ചാലപ്പുറം കടത്തനാട് കളരി സംഘത്തിൻ്റെ വർഷകാല കളരി പരിശീലനം സമാപിച്ചു. മുൻ മന്ത്രി എ.കെ.ബാലൻ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി കളത്തറ കളരിയിൽ നടന്ന പരിപാടിയിൽ ചാലപ്പുറം, വളയം, തൂണേരി എന്നീ ബ്രാഞ്ചുകൾ പങ്കെടുത്തു.

കടത്തനാട് പ്രേമൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെ.കെ.ബിജു, വി.എം. സുധീഷ് മനോജൻ തൂണേരി എന്നിവർ സംസാരിച്ചു. കടത്തനാട് കളരിയിലെ നൂറിൽപരം വിദ്യാർത്ഥികൾ അണിനിരന്ന കളരിപ്പയറ്റ് പ്രദർശന മത്സരവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361973/content-highlights-kadathanad-kalari-team-completes-training)