---
title: "നാടിൻ്റെ മിടുമിടുക്കി; ശാരിസ്തഷറിന് പ്ലസ്‌ടുവിൽ 1200 /1199 മാർക്ക്"
english_title: " Content Highlights:-Sharistashar Scored 1200/1199 Marks In Plus Two"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361975/content-highlights-sharistashar-scored-12001199-marks-in-plus-two"
published_at: "2026-05-26T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15b0f781a24_Sharistashar.jpg"
keywords: ["Latest News", "Plus Two Result", "Sharistashar", "Nadapuram"]
---

# നാടിൻ്റെ മിടുമിടുക്കി; ശാരിസ്തഷറിന് പ്ലസ്‌ടുവിൽ 1200 /1199 മാർക്ക്

> **Lead Summary:** **നാദാപുരം : **നാടിൻ്റെ അഭിമാനമായി മാറിയ മിടുമിടുക്കി കുട്ടിയെ അനുമോദിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വീട്ടിലെത്തി. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1200 ൽ1199 മാർക്കുമായി ജില്ലയിൽ തന്നെ മികച്ച വിജയം കൈവരിച്ച ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ എ പി ഷൗക്കത്തിൻ്റെ മകൾ

## Article Content

**നാദാപുരം : **നാടിൻ്റെ അഭിമാനമായി മാറിയ മിടുമിടുക്കി കുട്ടിയെ അനുമോദിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വീട്ടിലെത്തി. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1200 ൽ1199 മാർക്കുമായി ജില്ലയിൽ തന്നെ മികച്ച വിജയം കൈവരിച്ച ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ എ പി ഷൗക്കത്തിൻ്റെ മകൾ

ശാരിസ്തഷറിനെ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ക കേക്ക് മുറിച്ച് അനുമോദിച്ചു.

വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എച്ച് ഹമീദ് മാസ്റ്റർ, മെമ്പർ കെ കെ അബ്ദുല്ല, എ പി കുഞ്ഞാലി ഹാജി,എ പി അഹമ്മദ്, ജാഫർ ആലായി, എ പി നൗഷാദ്, ടി കെ അസ്ലം, ആലായി ഇസ്മായിൽ, എ പി നിസാർ,നാസിയ അഹമ്മദ്, എ പി അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361975/content-highlights-sharistashar-scored-12001199-marks-in-plus-two)