---
title: "അഭിമാന നിമിഷം; ഹയർ സെക്കൻഡറി പരീക്ഷയിൽ ചരിത്ര വിജയം നേടി വാണിമേൽ ക്രസന്റ് സ്കൂൾ, വടകര വിദ്യാഭ്യാസ ജില്ലയിലെ ഏക നൂറുശതമാനം നേട്ടം"
english_title: "content highlights:- Vanimel Crescent School achieves historic success in Higher Secondary Examination"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362049/content-highlights-vanimel-crescent-school-achieves-historic-success-in-higher-secondary-examination"
published_at: "2026-05-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1678ec184a8_nada1.jpg"
keywords: ["Latest News", "Higher Secondary Examination", "Historic victory", "Vanimal Crescent School"]
---

# അഭിമാന നിമിഷം; ഹയർ സെക്കൻഡറി പരീക്ഷയിൽ ചരിത്ര വിജയം നേടി വാണിമേൽ ക്രസന്റ് സ്കൂൾ, വടകര വിദ്യാഭ്യാസ ജില്ലയിലെ ഏക നൂറുശതമാനം നേട്ടം

> **Lead Summary:** **വാണിമേൽ: [ **ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയവുമായി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നാടിന് അഭിമാനമായി. പരീക്ഷ എഴുതിയ 120 വിദ്യാർത്ഥികളും മികച്ച മാർക്കോടെ വിജയം വരിച്ചപ്പോൾ 40 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

## Article Content

**വാണിമേൽ: [ **ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയവുമായി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നാടിന് അഭിമാനമായി. പരീക്ഷ എഴുതിയ 120 വിദ്യാർത്ഥികളും മികച്ച മാർക്കോടെ വിജയം വരിച്ചപ്പോൾ 40 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

കോഴിക്കോട് ജില്ലയിൽ ആകെ അഞ്ച് വിദ്യാലയങ്ങൾ മാത്രമാണ് ഇത്തവണ നൂറുശതമാനം വിജയം കൈവരിച്ചത്. അതിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയ ഏക വിദ്യാലയമെന്ന ഖ്യാതിയും വാണിമേൽ ക്രസന്റിന് സ്വന്തമായി.

മുൻവർഷങ്ങളിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ഈ വിദ്യാലയത്തിൽ, വൻ വിജയത്തിന്റെ ആഹ്‌ളാദം പങ്കുവെക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിലുള്ള മാനേജിങ് കമ്മിറ്റിയാണ് ഈ വിദ്യാലയം നടത്തിവരുന്നത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ പ്രസിഡന്റും, സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. മൂസ മാസ്റ്റർ ജനറൽ സെക്രട്ടറിയുമായ മാനേജിംഗ് കമ്മിറ്റി സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 'വിഷൻ 26' എന്ന പേരിൽ വിപുലമായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഉടൻ തുടക്കമാകും. സ്കൂളിന്റെ ഹയർ സെക്കൻഡറി അൺ എയ്ഡഡ് വിഭാഗത്തിലും മികച്ച വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

68 ശതമാനം വിജയം നേടിയ ഇവിടെ രണ്ട് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും, എട്ട് കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിലും 99 ശതമാനം വിജയം നേടി ഈ സ്കൂൾ മികവ് പുലർത്തിയിരുന്നു.

ഹയർ സെക്കൻഡറിയിലെ ഈ ഉജ്ജ്വല നേട്ടത്തോടെ പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമെന്ന പദവി ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ് വാണിമേൽ ക്രസന്റ് സ്കൂൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362049/content-highlights-vanimel-crescent-school-achieves-historic-success-in-higher-secondary-examination)