---
title: "പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി"
english_title: "content highlights:- New machine for Parakkadavu Shihab Thangal Dialysis Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362055/content-highlights-new-machine-for-parakkadavu-shihab-thangal-dialysis-center"
published_at: "2026-05-27T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a167eb86d30d_nada2.jpg"
keywords: ["Latest News", "Parakkadavu Shihab Thangal Dialysis Center", "New machine"]
---

# പുത്തൻ യന്ത്രം ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പുതിയ മെഷീൻ കൈമാറി

> **Lead Summary:** **നാദാപുരം: [**പാലേരി പാറക്കടവിലെ മുഞ്ഞാറമ്മേൽ ആയിശുവിന്റെ സ്മരണാർത്ഥം മക്കൾ സംഭാവന ചെയ്ത പുതിയ ഡയാലിസിസ് മെഷീൻ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കൈമാറി.

## Article Content

**നാദാപുരം: [**പാലേരി പാറക്കടവിലെ മുഞ്ഞാറമ്മേൽ ആയിശുവിന്റെ സ്മരണാർത്ഥം മക്കൾ സംഭാവന ചെയ്ത പുതിയ ഡയാലിസിസ് മെഷീൻ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കൈമാറി.

ഡയാലിസിസ് സെന്ററിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ആയിശുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിനാണ് മെഷീൻ ഔദ്യോഗികമായി കൈമാറിയത്. പ്രസ്തുത ചടങ്ങിൽ കുടുംബാംഗങ്ങളായ ഷംസീർ എം.സി, ഹമീദ് കല്ലികുനി, മഹ്മൂദ് കോക്കണ്ടിയേരി, സീനത്ത് ടി.എം (ഒലീവ്), സഹീറ അച്ചംവീട്ടിൽ, ആയിഷ ഹംദ എന്നിവരും ഡയാലിസിസ് സെന്റർ മാനേജർ അനാസ് എൻ.കെയും സംബന്ധിച്ചു.

നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ പുതിയ മെഷീൻ വലിയ പിന്തുണയാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362055/content-highlights-new-machine-for-parakkadavu-shihab-thangal-dialysis-center)