---
title: "കിണമ്പ്ര കുന്നിൽ വ്യാപക മണ്ണെടുപ്പ്; പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ അനുവദിക്കില്ലെന്ന് ബി.ജെ.പി"
english_title: "content highlights:- BJP will not allow extensive soil excavation on Kinambara Hill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362169/content-highlights-bjp-will-not-allow-extensive-soil-excavation-on-kinambara-hill"
published_at: "2026-05-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16d2ec4ad0c_nada7.jpg"
keywords: ["Latest News", "Extensive excavation", "Nadapuram"]
---

# കിണമ്പ്ര കുന്നിൽ വ്യാപക മണ്ണെടുപ്പ്; പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ അനുവദിക്കില്ലെന്ന് ബി.ജെ.പി

> **Lead Summary:** **നാദാപുരം:[ **വിഷ്ണുമംഗലത്തെ ഗവ:കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള കുന്ന് ഇടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും ബിജെപി തടഞ്ഞു.

## Article Content

**നാദാപുരം:[ **വിഷ്ണുമംഗലത്തെ ഗവ:കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള കുന്ന് ഇടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും ബിജെപി തടഞ്ഞു.

പരിസര വാസികളെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഈ കുന്നിൽ വ്യാപകമായി മണ്ണെടുത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച ബിജെപിമണ്ഡലം ജന:സെക്രട്ടറി മത്തത്ത് ചന്ദ്രൻ പറഞ്ഞു.

ടി.കെ പ്രഭാകരൻ.കെ.ടി കെ ചന്ദ്രൻ.പി മധു പ്രസാദ്.എ.സുരേഷ് എന്നിവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362169/content-highlights-bjp-will-not-allow-extensive-soil-excavation-on-kinambara-hill)