---
title: "ഇന്ധനവില വർധനവിനെതിരെ ഡിവൈഎഫ്ഐ; കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "content highlights:-DYFI against fuel price hike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362266/content-highlights-dyfi-against-fuel-price-hike"
published_at: "2026-05-28T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17d1ba0b10f_nada2.jpg"
keywords: ["Latest News", "Nadapuram", "DYFI", "Night March"]
---

# ഇന്ധനവില വർധനവിനെതിരെ ഡിവൈഎഫ്ഐ; കല്ലാച്ചിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**[ ]രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നതിനെതിരെയും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി ടൗണിൽ വെച്ച് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [**[ ]രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നതിനെതിരെയും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി ടൗണിൽ വെച്ച് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇന്ധനവില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

നൈറ്റ് മാർച്ചിന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് എ.കെ. ബിജിത്ത്, ട്രഷറർ സി. അഷിൽ, നേതാക്കളായ കെ. ലിജിന, എൻ.കെ. മിഥുൻ, എം. ശരത്ത്, ഡി.എച്ച്. രജീഷ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വിലവർധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362266/content-highlights-dyfi-against-fuel-price-hike)