---
title: "അരുവിക്കര അംബേദ്കർ ക്ലബ്ബ് അനുമോദന ചടങ്ങും 'കളിയൂഞ്ഞാൽ' ക്യാമ്പ് സമാപനവും സംഘടിപ്പിച്ചു"
english_title: "CONTENT HIGHLIGHTS:- A felicitation ceremony and camp closing ceremony were organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362427/content-highlights-a-felicitation-ceremony-and-camp-closing-ceremony-were-organized"
published_at: "2026-05-29T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a190ffe41982_NADA1.jpg"
keywords: ["Latest News", "Thuneri", "Felicitation ceremony", "Camp"]
---

# അരുവിക്കര അംബേദ്കർ ക്ലബ്ബ് അനുമോദന ചടങ്ങും 'കളിയൂഞ്ഞാൽ' ക്യാമ്പ് സമാപനവും സംഘടിപ്പിച്ചു

> **Lead Summary:** **തൂണേരി: [** അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, കഴിഞ്ഞ ആറു ദിവസങ്ങളായി നടന്നുവന്ന 'കളിയൂഞ്ഞാൽ' അവധിക്കാല ക്യാമ്പിന് ആവേശകരമായ സമാപനം കുറിക്കുകയും ചെയ്തു.

## Article Content

**തൂണേരി: [** അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, കഴിഞ്ഞ ആറു ദിവസങ്ങളായി നടന്നുവന്ന 'കളിയൂഞ്ഞാൽ' അവധിക്കാല ക്യാമ്പിന് ആവേശകരമായ സമാപനം കുറിക്കുകയും ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പുതുതലമുറയ്ക്ക് വലിയൊരു മാതൃകയാണ് ഇത്തരത്തിലുള്ള കൂട്ടായ്മകളെന്നും, കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ സഹായിക്കുന്ന ഇത്തരം ക്യാമ്പുകൾ വരും വർഷങ്ങളിലും ഇനിയും സംഘടിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ജിനീഷ് സി അധ്യക്ഷത വഹിച്ചപ്പോൾ ലിനീഷ് അരുവിക്കര സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ചന്ദ്രി വി.കെ, ഗംഗാധരൻ മാസ്റ്റർ, സുമിത്ത് ചന്ദ്രൻ മാസ്റ്റർ, ശോഭ ശ്രീനിലയം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ക്യാമ്പിന്റെയും അനുമോദന ചടങ്ങിന്റെയും വിജയത്തിനായി അതുൽ സി.എസ്, ഡോ. അതുൽ എ.ജി, ചന്ദ്രൻ എൻ, ജിസ്ന, അഞ്ജുഷ, ഷിജിന എന്നിവർ സജീവമായി നേതൃത്വം നൽകി. ചടങ്ങിന് റോഷ്നി നന്ദി രേഖപ്പെടുത്തിയതോടെയാണ് ആറു ദിവസത്തെ ക്യാമ്പ് ഔദ്യോഗികമായി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362427/content-highlights-a-felicitation-ceremony-and-camp-closing-ceremony-were-organized)