---
title: "അശ്രദ്ധമായി പാഞ്ഞെത്തിയ മോട്ടോർ സൈക്കിൾ ഇടിച്ചുതെറിപ്പിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, കേസെടുത്തു "
english_title: "CONTENT HIGHLIGHTS:- Pedestrian seriously injured after being hit by motorcycle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362440/content-highlights-pedestrian-seriously-injured-after-being-hit-by-motorcycle"
published_at: "2026-05-29T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: ["Latest News", "Nadapuram", "Accident"]
---

# അശ്രദ്ധമായി പാഞ്ഞെത്തിയ മോട്ടോർ സൈക്കിൾ ഇടിച്ചുതെറിപ്പിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, കേസെടുത്തു 

> **Lead Summary:** **നാദാപുരം: [ **പുറമേരി ഭാഗത്തുനിന്നും അശ്രദ്ധമായി ഓടിച്ചുവന്ന മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [ **പുറമേരി ഭാഗത്തുനിന്നും അശ്രദ്ധമായി ഓടിച്ചുവന്ന മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

കുനിങ്ങാട് സ്വദേശിയായ മൂലമ്മൽ ശിവദാസനാണ് (54) അപകടത്തിൽ പരിക്കേറ്റത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ മെയ് 19-ന് രാത്രി ഏഴ് മണിയോടെ കുനിങ്ങാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന് സമീപമുള്ള റോഡിലായിരുന്നു അപകടം സംഭവിച്ചത്.

ശിവദാസൻ റോഡരികിൽ നിൽക്കുകയായിരുന്ന സമയത്ത്, പുറമേരി ഭാഗത്തുനിന്നും മനുഷ്യജീവന് അപകടം വരുത്തക്കവിധം അശ്രദ്ധമായും അമിതവേഗതയിലും എത്തിയ KL 18 Z 3912 നമ്പർ മോട്ടോർ സൈക്കിൾ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശിവദാസന്റെ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ശരീരത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാരനായ പ്രതിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽപ്പിച്ചതിനാണ് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362440/content-highlights-pedestrian-seriously-injured-after-being-hit-by-motorcycle)