---
title: "ബാലസംഘം അക്ഷരോത്സവം ജില്ലാതല മത്സരം സമാപിച്ചു; പ്രതിഭകളെ പ്രഖ്യാപിച്ചു"
english_title: "District level competition of Balasangham Akshorotsavam concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362677/district-level-competition-of-balasangham-akshorotsavam-concludes"
published_at: "2026-05-30T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7cb60111d_nada2.jpg"
keywords: ["Latest News", "Nadapuram", "Literary Festival"]
---

# ബാലസംഘം അക്ഷരോത്സവം ജില്ലാതല മത്സരം സമാപിച്ചു; പ്രതിഭകളെ പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം: [**[ ]ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം ജില്ലാതല മത്സരങ്ങൾ എടച്ചേരി നരിക്കുനി യു.പി. സ്കൂളിൽ പ്രൗഢമായി നടന്നു.

## Article Content

**നാദാപുരം: [**[ ]ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം ജില്ലാതല മത്സരങ്ങൾ എടച്ചേരി നരിക്കുനി യു.പി. സ്കൂളിൽ പ്രൗഢമായി നടന്നു.

ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നിരവധി വിദ്യാർഥികളാണ് അക്ഷരമുറ്റത്ത് മാറ്റുരയ്ക്കാനായി എത്തിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. ലതിക നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത് വിജേഷ്, ശ്രീദേവ്, സുന്ദരൻ, സി. അഭയ‌രാജ്, അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി മികച്ച വിജയം കൈവരിച്ച പ്രതിഭകളെ പ്രഖ്യാപിച്ചു. എൽ.പി. വിഭാഗത്തിൽ വടകരയിൽ നിന്നുള്ള മലാല വിജയ് ഒന്നാം സ്ഥാനവും, ടൗൺ ഏരിയയിലെ ജോമിൻ ആന്റണി രണ്ടാം സ്ഥാനവും, പേരാമ്പ്രയിലെ മിതാലി സി.ബി. മൂന്നാം സ്ഥാനവും സ്വന്തമാക്കി.

യു.പി. വിഭാഗത്തിൽ ഫറോക്കിന്റെ കെ.വി. വേദലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. കുന്നമംഗലത്ത് നിന്നുള്ള ആർ. നിഹാര രണ്ടാം സ്ഥാനവും, നാദാപുരത്തെ ശ്രീരുദ്ര മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗത്തിൽ തിരുവമ്പാടിയിൽ നിന്നുള്ള അനിഷേധ്യ എം. ഒന്നാമതെത്തിയപ്പോൾ പേരാമ്പ്രയിലെ ആരാധ്യ ആർ.

രണ്ടാം സ്ഥാനത്തിനും ബാലുശേരിയിലെ മിത്ര കിനാത്തിൽ മൂന്നാം സ്ഥാനത്തിനും അർഹരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സൗത്ത് ഏരിയയിലെ ശ്രീനന്ദ ഒന്നാം സ്ഥാനവും, ഫറോക്കിലെ അവന്തിക രണ്ടാം സ്ഥാനവും, കുന്നമംഗലത്തു നിന്നുള്ള തീർഥ ബാബുരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362677/district-level-competition-of-balasangham-akshorotsavam-concludes)