---
title: "പുകയിലക്കെതിരെ പടയൊരുക്കം; ഐ.ഡി.എ വടകര ബ്രാഞ്ചിന്റെ പുകയില വിരുദ്ധ കാമ്പയിൻ നാളെ മുതൽ"
english_title: "IDA Vadakara branch's anti-tobacco campaign starts tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362683/ida-vadakara-branchs-anti-tobacco-campaign-starts-tomorrow"
published_at: "2026-05-30T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a8579cf2d2_nada3.jpg"
keywords: ["Latest News", "Anti-tobacco campaign", "IDA Vadakara"]
---

# പുകയിലക്കെതിരെ പടയൊരുക്കം; ഐ.ഡി.എ വടകര ബ്രാഞ്ചിന്റെ പുകയില വിരുദ്ധ കാമ്പയിൻ നാളെ മുതൽ

> **Lead Summary:** **നാദാപുരം: [ **വർദ്ധിച്ചുവരുന്ന പുകയില ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുകയില വിരുദ്ധ കാമ്പയിൻ നാളെ ആരംഭിക്കും.

## Article Content

**നാദാപുരം: [ **വർദ്ധിച്ചുവരുന്ന പുകയില ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുകയില വിരുദ്ധ കാമ്പയിൻ നാളെ ആരംഭിക്കും.

നാളെ രാവിലെ 10 മണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ പുകയില വിരുദ്ധ സന്ദേശ റാലിയോടെയാണ് കാമ്പയിന് തുടക്കമാകുന്നത്. റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.എം. അഭിജിത് എം.എൽ.എ നിർവഹിക്കും.

പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലഘുലേഖ വിതരണവും ഒപ്പുശേഖരണവും (സിഗ്നേച്ചർ കാമ്പയിൻ) ഇതിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയ്ക്ക് കീഴിലുള്ള അറുപതോളം ദന്തഡോക്ടർമാർ ഈ സന്ദേശ റാലിയിൽ അണിനിരക്കും.

കല്ലാച്ചിയിൽ നിന്ന് ആരംഭിക്കുന്ന റാലി നാദാപുരത്താണ് സമാപിക്കുക. നാദാപുരത്ത് നടക്കുന്ന പ്രൗഢമായ സമാപന ചടങ്ങിൽ നാദാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ എന്നിവരും എക്സൈസ്-പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിക്കും.

കാമ്പയിന്റെ വിജയത്തിനായി എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനായി നാദാപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഐ.ഡി.എ വടകര ബ്രാഞ്ച് പ്രസിഡന്റ് ഡോ. പ്രമോദ്, സെക്രട്ടറി ഡോ. സുശാന്ത് കൃഷ്ണ, സി.ഡി.എച്ച് കൺവീനർ ഡോ. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362683/ida-vadakara-branchs-anti-tobacco-campaign-starts-tomorrow)