---
title: "അറിവിൻ മധുരം; അംഗനവാടിയിലെ പ്രവേശനോത്സവം നാടെങ്ങും ഉത്സവം"
english_title: "Entrance ceremony at Anganwadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362744/entrance-ceremony-at-anganwadi"
published_at: "2026-05-30T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aab4f3b858_nada6.jpg"
keywords: ["Latest News", "Nursery", "Nadapuram", "Kummankotpaikattu Nursery"]
---

# അറിവിൻ മധുരം; അംഗനവാടിയിലെ പ്രവേശനോത്സവം നാടെങ്ങും ഉത്സവം

> **Lead Summary:** **നാദാപുരം: [** മിഠായിയും, ബലൂണും, പായസവും.... 'അറിവിന്റെ ആദ്യാക്ഷരം നുകരാൻ പിഞ്ചുകുഞ്ഞുങ്ങൾ എത്തി. മാതാപിതാക്കളുടെ കരം പിടിച്ച് പാട്ടിന്റെയും, കഥകളുടേയും ലോകത്ത് പിച്ചവെക്കാൻ എത്തിയ പൈതങ്ങളുടെ കുറുമ്പുകണ്ട് രക്ഷിതാക്കൾക്കും ചിരിയടക്കാനായില്ല.

## Article Content

**നാദാപുരം: [** മിഠായിയും, ബലൂണും, പായസവും.... 'അറിവിന്റെ ആദ്യാക്ഷരം നുകരാൻ പിഞ്ചുകുഞ്ഞുങ്ങൾ എത്തി. മാതാപിതാക്കളുടെ കരം പിടിച്ച് പാട്ടിന്റെയും, കഥകളുടേയും ലോകത്ത് പിച്ചവെക്കാൻ എത്തിയ പൈതങ്ങളുടെ കുറുമ്പുകണ്ട് രക്ഷിതാക്കൾക്കും ചിരിയടക്കാനായില്ല.

സംസ്ഥാനത്ത് അംഗനവാടിയിലെ പ്രവേശനോത്സവമായിരുന്നു ഇന്ന്. രക്ഷിതാക്കളും വെൽഫയർ കമ്മിറ്റി അംഗങ്ങളും, അംഗൻവാടി ജീവനക്കാരും, വാർഡ് സമിതിയും കൂടി ഊഷ്മളമായ സ്വീകരണമായിരുന്നു പ്രവേശനോത്സവത്തിന്റ ഭാഗമായി അംഗൻവാടിയിൽ ഒരുക്കിയിരുന്നത്.

പുസ്തകവും കളർ പെൻസിലും, മിഠായികളും കൊടുത്ത് കുട്ടികളെ സ്വീകരിച്ചു കുമ്മങ്കോട്പൈക്കാട്ട് അംഗൻവാടിയിൽ വാർഡ് അംഗം റോഷ്ന പിലാക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.

എം.കെ വിനീഷ്, പൈകാട്ട് അമ്മത് ഹാജി, കെ.ജയേഷ്, എം.പി പ്രദീപൻ , കെ.ബാലൻ, അമ്മത് മാസ്റ്റർ, രോണിഷ എന്നിവർ സംസാരിച്ചു സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു. വളയം വണ്ണാർകണ്ടി അങ്കണവാടിയിൽ പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം അഡ്വ. ബീന ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വിജയൻ അധ്യക്ഷനായി. അങ്കണവാടി വർക്കർ ടി റീത്ത സ്വാഗതം പറഞ്ഞു. നവധ്വനി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി പഠനോപകരണങ്ങൾ സമ്മാനിച്ചു. സുനിൽ ചാത്തോത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362744/entrance-ceremony-at-anganwadi)