---
title: "മുട്ടുമടക്കി പഞ്ചായത്ത്; ഡിവൈഎഫ്ഐ സമരം, തുണേരി ഗവ.ആശുപത്രിയിൽ വൈദ്യുതി പുനസ്ഥാപിച്ചു"
english_title: "DYFI strike restores electricity at Tuneri Government Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362795/dyfi-strike-restores-electricity-at-tuneri-government-hospital"
published_at: "2026-05-30T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1acf7ea9fac_nada7.jpg"
keywords: ["Latest News", "Thuneri", "Thuneri government hospital", "Electricity"]
---

# മുട്ടുമടക്കി പഞ്ചായത്ത്; ഡിവൈഎഫ്ഐ സമരം, തുണേരി ഗവ.ആശുപത്രിയിൽ വൈദ്യുതി പുനസ്ഥാപിച്ചു

> **Lead Summary:** **നാദാപുരം: [ ** ഡിവൈഎഫ്ഐ സമരത്തിന് മുന്നിൽ മുട്ടുമടക്കി പഞ്ചായത്ത് ഭരണ സമിതി. തൂണേരി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വൈദ്യുതി ബിൽ തുക അടയ്ക്കാൻ വിസമ്മതിച്ച പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിലപാടിൻ്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഫ്യൂസ് ഇന്ന് രാവിലെ കെഎസ്ഇബി ഊരിയിരുന്നു.

## Article Content

**നാദാപുരം: [ ** ഡിവൈഎഫ്ഐ സമരത്തിന് മുന്നിൽ മുട്ടുമടക്കി പഞ്ചായത്ത് ഭരണ സമിതി. തൂണേരി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വൈദ്യുതി ബിൽ തുക അടയ്ക്കാൻ വിസമ്മതിച്ച പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിലപാടിൻ്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഫ്യൂസ് ഇന്ന് രാവിലെ കെഎസ്ഇബി ഊരിയിരുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നിരവധി തവണ പഞ്ചായത്ത് പ്രസിഡൻ്റിനെ സമീപിച്ചെങ്കിലും ഒപ്പിട്ട് നൽകിയില്ല. വൈദ്യുതി നിലച്ച് രോഗികളും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും വലയുന്നതറിഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ എത്തുകയും പ്രതിഷേധത്തെ തുടർന്ന് പ്രസിഡൻ്റ് ചെക്കിൽ ഒപ്പിട്ട് നൽകുകയും ചെയ്തു.

ഡിവൈഎഫ്ഐ തൂണേരി മേഖല സെക്രട്ടറി അഭിനവ്, വെള്ളൂർ മേഖല പ്രസിഡൻ്റ് ഉമേഷ്, സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം കനവത്ത് രവി, വെള്ളൂർ മേഖല ജോ. സെക്രട്ടറി ലിനീഷ് ടി.ടി.കെ, സിപിഐഎം തൂണേരി ലോക്കൽ കമ്മിറ്റിയംഗവും സിപിഐഎം തുണേരി മേഖല കമ്മിറ്റി അംഗവുമായ ശ്രീജിത്ത് പി ജയൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362795/dyfi-strike-restores-electricity-at-tuneri-government-hospital)