---
title: "പുത്തൻ വഴി; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പാലോൽ മൊയേരിച്ചിന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Chekyad Palol Moyerichintevide Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362898/chekyad-palol-moyerichintevide-road-inaugurated"
published_at: "2026-05-31T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bcc7af3899_nada2.jpg"
keywords: ["Latest News", "Chekkiadu", "Road inauguration"]
---

# പുത്തൻ വഴി; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പാലോൽ മൊയേരിച്ചിന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**[ ]ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ പുതുതായി നിർമിച്ച പാലോൽ മൊയേരിച്ചിന്റെവിട റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.

## Article Content

**നാദാപുരം: [**[ ]ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ പുതുതായി നിർമിച്ച പാലോൽ മൊയേരിച്ചിന്റെവിട റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.

റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്നതാണ് ഈ പുതിയ റോഡ്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഷില പി, വാർഡ് വികസന സമിതി കൺവീനർ ടി.കെ. സൂപ്പി മാസ്റ്റർ എന്നിവർ സംസാരിച്ചു.

കൂടാതെ ടി.ടി. അമ്മദ്, സി.കെ. ഇസ്മായിൽ, അബൂബക്കർ ചെറുവത്ത്, എ.പി. അഹമ്മദ് ഹാജി, സുരേഷ് മൊയേരിച്ചിന്റെവിട, ഗഫൂർ കുനീലാണ്ടിയിൽ, പി.കെ. അസീസ്, ടി.ടി. അബ്ദുല്ല, ഇഖ്ബാൽ പൊയിൽ, കേരി അമ്മദ് ഹാജി, ഒ.പി. അജ്മൽ, പി.കെ. മുഹമ്മദലി തുടങ്ങിയ പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362898/chekyad-palol-moyerichintevide-road-inaugurated)