---
title: "ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു"
english_title: "Workshop organized at Puliya National Arts and Science College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362953/workshop-organized-at-puliya-national-arts-and-science-college"
published_at: "2026-05-31T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c00329473c_nn.jpg"
keywords: ["Latest News", "Puliyaw National Arts and Science College", "Nadapuram"]
---

# ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമ്മിത ബുദ്ധി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമ്മിത ബുദ്ധി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് മാനേജ്മെന്റ് സ്റ്റഡീസ് ഡോ. പ്രശാന്ത് ശില്പശാല നയിച്ചു. പുതിയ കാലത്തെ പഠന ഗവേഷണ സാധ്യതകളും മറ്റും ശില്പശാലയിൽ ചർച്ച ചെയ്തു. നിർമ്മിതി ബുദ്ധിയുടെ അനന്തമായ സാധ്യതകളെ പഠനഗവേഷണ പ്രക്രിയയിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിശദീകരിച്ചു.

നാഷണൽ കോളേജ് ചെയർമാൻ വയലോളി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഐക്യുഎസിയുടെ സഹകരണത്തോടെ നടത്തിയ ശില്പശാല കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മയിൽ പൊയിൽ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അഫ്നാ ഹമീദ് സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോക്ടർ ശ്രീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362953/workshop-organized-at-puliya-national-arts-and-science-college)