---
title: "രാത്രിയുടെ മറവിൽ; നാദാപുരത്ത് ഓവുചാലിൽ ഹോട്ടൽ മാലിന്യം തള്ളി; ശക്തമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Hotel dumps waste in Nadapuram drain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362964/hotel-dumps-waste-in-nadapuram-drain"
published_at: "2026-05-31T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c0644b21e7_NADA4.jpg"
keywords: ["Latest News", "Nadapuram", "Garbage"]
---

# രാത്രിയുടെ മറവിൽ; നാദാപുരത്ത് ഓവുചാലിൽ ഹോട്ടൽ മാലിന്യം തള്ളി; ശക്തമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **നാദാപുരം: [**[ ]സംസ്ഥാനപാതയിലെ കക്കംവള്ളിയിൽ ഓവുചാലിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിച്ച ഹോട്ടൽ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**നാദാപുരം: [**[ ]സംസ്ഥാനപാതയിലെ കക്കംവള്ളിയിൽ ഓവുചാലിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിച്ച ഹോട്ടൽ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഓവുചാലിൽ മാലിന്യം നിറഞ്ഞതോടെ വെള്ളം കെട്ടിക്കിടക്കുകയും, തുടർന്ന് മലിനജലം കക്കംവള്ളിയിലെ പ്രധാന റോഡിലേക്ക് പരന്നൊഴുകുകയുമായിരുന്നു.

ഇത് പ്രദേശമാകെ അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനും ജനജീവിതം ദുസ്സഹമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വാർഡ് മെമ്പർമാരായ കണക്കൽ അബ്ബാസ്, പി. മുനീർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം റോഡിലേക്ക് മാലിന്യം ഒഴുക്കിവിട്ടവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും, ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് എം.കെ. സഫീറ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362964/hotel-dumps-waste-in-nadapuram-drain)