---
title: "സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം"
english_title: " Content Highlights:- Kerala Karshaka Sangham Nadapuram area conference demands central government to take action to restore fertilizer subsidy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363010/content-highlights-kerala-karshaka-sangham-nadapuram-area-conference-demands-central-government-to-take-action-to-restore-fertilizer-subsidy"
published_at: "2026-05-31T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c56c0502d4_nadapuram.jpg"
keywords: ["Latest News", "Kerala Karshaka Sangham", "Nadapuram"]
---

# സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം

> **Lead Summary:** **നാദാപുരം: **രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പരപ്പുപാറ സി എം വിജയൻ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ പതാക ഉയർത്തി.

സി എച്ച് ബാലകൃഷ്ണൻ പി ബിന്ദു പി കെ ശിവദാസൻ കെ ടി ബാബു എന്നിവ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.എ ദിലീപ് കുമാർ അനുശോചന പ്രമേയവും ജെ കെ മഹിജ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി എം എം അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജോ സെക്രട്ടറി പ്രേംകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി ചന്ദ്രി,ടി കെ മോഹൻദാസ് , ടി പ്രദീപ് കുമാർ, അഡ്വ വി കെ ജോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ നാണു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: സി എച്ച് ബാലകൃഷ്ണൻ പ്രസിഡണ്ട്,  പി ബിന്ദു പി കെ ശിവദാസൻ വൈസ് പ്രസിഡന്റുമാർ , എം എം അശോകൻ സെക്രട്ടറി കെ വിനോദൻ പി കെ സുകുമാരൻ ജോൺ സെക്രട്ടറിമാർ , ടിവി ഗോപാലൻ ട്രഷറർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363010/content-highlights-kerala-karshaka-sangham-nadapuram-area-conference-demands-central-government-to-take-action-to-restore-fertilizer-subsidy)