---
title: "'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി"
english_title: "Panchayat level school entrance ceremony was notable at Nadapuram Govt. UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363167/panchayat-level-school-entrance-ceremony-was-notable-at-nadapuram-govt-up-school"
published_at: "2026-06-01T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d52a66cd63_fcgjhdrfytj.jpg"
keywords: ["Latest News", "Panchayat level school", "School Opening"]
---

# 'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

> **Lead Summary:** നാദാപുരം: **[** സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള നാദാപുരം ഗ്രാമ പഞ്ചായത്ത് തല ഉൽഘാടനം നാദാപുരം ഗവ: യു പി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉൽഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരം നൽകി അവരെ വരവേറ്റു.

## Article Content

നാദാപുരം: **[** സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള നാദാപുരം ഗ്രാമ പഞ്ചായത്ത് തല ഉൽഘാടനം നാദാപുരം ഗവ: യു പി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉൽഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരം നൽകി അവരെ വരവേറ്റു.

പുതിയ വിദ്യാർത്ഥികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ പി വി ജയലക്ഷ്മി ടീച്ചർ ഉപഹാരം നൽകി.പ്രധാനാധ്യാപകൻ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞു . സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികൾ ഒഴവാകണമെന്നുള്ള സന്ദേശം നൽകിക്കൊണ്ട് നാദാപുരം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്ഡ്പക്ടർ തജനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ്കനേക്കൽ , സുമയ്യ ജാബിർ, പി ടി എ വൈസ് പ്രസിഡന്റുമാരായ ടി ബാബു, റഹീം കോറോത്ത്, മുൻ എ ഇ ഒ ഖാദർ മാസ്റ്റർ, പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ ഇ സിദ്ദീഖ് മാസ്റ്റർ, എം എം കെ അബ്ദുള്ള , പി കാസിം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പറഞ്ഞു.

ചടങ്ങിൽ വെച്ച് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക ഉപഹാരം വിതരണം ചെയ്തു.തുടർന്നു വിഭ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363167/panchayat-level-school-entrance-ceremony-was-notable-at-nadapuram-govt-up-school)