---
title: "അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി"
english_title: "Chekyad Praveshanotsavam Turns into a People's Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363178/chekyad-praveshanotsavam-turns-into-a-peoples-festival"
published_at: "2026-06-01T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d5e119d5b4_akshara_muttam.jpg"
keywords: ["Latest News", "Nadapuram", "Praveshanotsavam"]
---

# അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

> **Lead Summary:** **നാദാപുരം** : **[ **ജാതിയേരി എം എൽ പി സ്കൂളിൽ വെച്ചു നടന്ന ചെക്യാട് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘാടനം കൊണ്ട് ജനകീയോത്സവമായി മാറി. വിദ്യാലത്തിലെ നവാഗതരായ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികൾ എന്നിവരെ ആനയിച്ച്‌ വേദിയിലെത്തിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പിടി എ പ്രസിഡണ്ടുമായ അഹമ്മദ് കുറുവയിലിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനംചെയ്തു.

## Article Content

**നാദാപുരം** : **[ **ജാതിയേരി എം എൽ പി സ്കൂളിൽ വെച്ചു നടന്ന ചെക്യാട് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘാടനം കൊണ്ട് ജനകീയോത്സവമായി മാറി. വിദ്യാലത്തിലെ നവാഗതരായ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികൾ എന്നിവരെ ആനയിച്ച്‌ വേദിയിലെത്തിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പിടി എ പ്രസിഡണ്ടുമായ അഹമ്മദ് കുറുവയിലിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം സഫിയ വയലോളി നവാഗതർക്ക് ഉപഹാരം വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എ. പി. ഷെറിസ്ത ഷെറിന് പുളിയാവ് നാഷണൽ കോളേജ്‌വക ഉപഹാരം കോളേജ്‌ ചെയർമാൻ അബ്‌ദുല്ല വയലോളിയും സ്നേഹസാന്ത്വനംവക ഉപഹാരം മാനേജർ എ.പി ആലിക്കുട്ടി ഹാജിയുംവിതരണം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെർപേഴസൺ സി കെ ജമീല,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ കെ അബ്‌ദുല്ല, നസിയത്ത് മാമുണ്ടേരി, എം പി മൈമൂനത്ത്, റൈഹാനത്ത് പാറേമ്മൽ, എസ് പി എം തങ്ങൾ, എം ടി മൂസ്സ ഹാജി,പി.കെ അഹമ്മദ് ബാഖവി, എം ടി ഇബ്രാഹീം ഹാജി,എ പി നൗഷാദ്,പൊയിൽ ഇസ്മായിൽ വി.പി ഹമീദ്, ടി കെ സൂപ്പി മാസ്റ്റർ, ടി.ടി അമ്മദ്, പ്രസംഗിച്ചു.പ്രധാന അധ്യാപകൻ എ റഹീം മാസ്റ്റർ സ്വാഗതവും, കെ അബ്‌ദുൾ കരിം നന്ദിയും പറഞ്ഞു പൂർവ്വവിദ്യാർത്ഥികളായ ഇല്ലത്ത് സഫീർ , ഷിബിൻലാൽ മുക്രിയൻ്റവിട എന്നിവരുടെ നേതൃത്വത്തിൽ ഗാന വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363178/chekyad-praveshanotsavam-turns-into-a-peoples-festival)