---
title: "തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക്  അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു"
english_title: "'Love packages' distributed to students at the entrance ceremony of Thuneri Block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363192/love-packages-distributed-to-students-at-the-entrance-ceremony-of-thuneri-block"
published_at: "2026-06-01T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d66012b9e4_GTREYH.jpg"
keywords: ["LATEST NEWS", "Thuneri", "ABHIJITH MLA"]
---

# തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക്  അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

> **Lead Summary:** > നാദാപുരം : **[**തൂണേരി ബ്ലോക്ക് പ്രവേശനോത്സവം നാദാപുരം സി.സി.യു.പി. സ്കൂളിൽ നടന്നു. കെ .എം. അഭിജിത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളു കളിൽ പുതുതായി പ്രവേശനം നേടിയ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കെ. എം അഭിജിത്ത് എം.എൽ.എ "സ്നേഹ പൊതി " വിതരണം ചെയ്തു.

## Article Content

> നാദാപുരം : **[**തൂണേരി ബ്ലോക്ക് പ്രവേശനോത്സവം നാദാപുരം സി.സി.യു.പി. സ്കൂളിൽ നടന്നു. കെ .എം. അഭിജിത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളു കളിൽ പുതുതായി പ്രവേശനം നേടിയ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കെ. എം അഭിജിത്ത് എം.എൽ.എ "സ്നേഹ പൊതി " വിതരണം ചെയ്തു.

> എ.ഇ.ഒ. സി എച്ച് .സനൂപ് വിദ്യാർത്ഥികൾക്കു വേണ്ടി എം.എൽ.എ.ൽ നിന്ന് സ്നേഹ പൊതി സ്വീകരിച്ചു. സി. സി .യു .പി സ്കുളിലെ പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള "സ്നേഹോപഹാരം" വിതരണോദ്ഘാടനം എ .ഇ . ഒ . നിർവ്വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന, തൂണേരിബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ രമ മടപ്പള്ളി, തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി. സുധ , തൂണേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ വി.കെ. രജിഷ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ കെ. എം. സമീർ, സുനിൽ കോട്ടേമ്പ്രം മാനേജർ കെ.ബാലകൃഷ്ണൻ,പി.ടി.എ പ്രസിഡണ്ട് അബ്ദുറഹ്‌മാൻ പഴയങ്ങാടി, എം.പി.ടി.എ. പ്രസിഡണ്ട് ഉഷ അരവിന്ദ്, ഹെഡ്മിസ്ട്രസ് പി.പി സുനിത, കളത്തിൽ മൊയ്ദു ഹാജി,ആവോലം രാധാകൃഷ്ണൻ, കെ ഹേമചന്ദ്രൻ , കെ പ്രദീപ്, എം.എ.ലത്തീഫ് ,എം രാജീവൻ, വി. സുധീഷ്, കെ.ബിമൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363192/love-packages-distributed-to-students-at-the-entrance-ceremony-of-thuneri-block)