---
title: "അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു "
english_title: "Housewife subdues rabid dog that attacked her; locals beat the rabid dog to death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363206/housewife-subdues-rabid-dog-that-attacked-her-locals-beat-the-rabid-dog-to-death-"
published_at: "2026-06-01T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d72e190cf3_locals_beat_the_rabid_dog_to_death.jpg"
keywords: ["Latest News", "Stray Dog Attack", "Chekyad", "Dog Bite Cases"]
---

# അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു 

> **Lead Summary:** **നാദാപുരം: [** ചെക്യാട് കുറുവന്തേരിയിൽ ഭ്രാന്തിളകിയ തെരുവ് നായ നാട്ടുകാർക്ക് നേരെ അക്രമാസക്തമായി. യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത നായ ഒടുവിൽ വീട്ടിൽ തുണിയലക്കി കൊണ്ടിരുന്ന സ്ത്രീയെ അക്രമിച്ചു.

## Article Content

**നാദാപുരം: [** ചെക്യാട് കുറുവന്തേരിയിൽ ഭ്രാന്തിളകിയ തെരുവ് നായ നാട്ടുകാർക്ക് നേരെ അക്രമാസക്തമായി. യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത നായ ഒടുവിൽ വീട്ടിൽ തുണിയലക്കി കൊണ്ടിരുന്ന സ്ത്രീയെ അക്രമിച്ചു.

കടിയേറ്റ വീട്ടമ്മ നായയെ കീഴ്പ്പെടുത്തിയ ശേഷം ബഹളം വെച്ചു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പേ ഇളകിയ നായയെ തല്ലി കൊന്നു. കുഞ്ഞിപ്പറമ്പത്ത് കൃഷ്ണൻ്റെ ഭാര്യ ചന്ദ്രിയെയാണ് ഇന്ന് രാവിലെ 9 മണിയോടെ തെരുവ് പട്ടി കടിച്ചത്.

ഇവർ തലശ്ശേരി ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം പ്രതിരോധ കുത്തിവെപ്പ് എടുത്തു. തന്നെ കടിച്ച നായ മറ്റാരെയും അക്രമിക്കാതിരിക്കാനാണ് നായയെ പിടിച്ച് വെച്ചതെന്ന് ചന്ദ്രി പറഞ്ഞു.

ഇന്ന് രാവിലെ സ്കൂട്ടറിന് പിറകെ ഓടിയ നായ യാത്രക്കാരിയുടെ സാരി കടിച്ച് കീറിയിരുന്നു. തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് അധ്യാപികയായ അനുഷ്ക പറഞ്ഞു. ഇതിന് ശേഷമാണ് വീട്ടമ്മയെ നായ അക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363206/housewife-subdues-rabid-dog-that-attacked-her-locals-beat-the-rabid-dog-to-death-)