---
title: "നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു"
english_title: " Content Highlights:- DYFI stops transportation of construction materials to Nadapuram bus stand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363231/content-highlights-dyfi-stops-transportation-of-construction-materials-to-nadapuram-bus-stand"
published_at: "2026-06-01T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1da20c79298_nadapuram.jpg"
keywords: ["Latest News", "Nadapuram Bus Stand", "DYFI", "Nadapuram"]
---

# നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു

> **Lead Summary:** നാദാപുരം : പ്രവൃത്തി ഉദ്ഘാടനം നടത്തി മാസങ്ങളായി പൊളിച്ചിട്ട നാദാപുരം ബസ്റ്റാന്റിന്റെ പുനർനിർമ്മാണത്തിന് എത്തിച്ച സാമഗ്രികൾ കോൺട്രാക്ടർ തിരിച്ചുകൊണ്ടുപോകുന്നത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. 

## Article Content

നാദാപുരം : പ്രവൃത്തി ഉദ്ഘാടനം നടത്തി മാസങ്ങളായി പൊളിച്ചിട്ട നാദാപുരം ബസ്റ്റാന്റിന്റെ പുനർനിർമ്മാണത്തിന് എത്തിച്ച സാമഗ്രികൾ കോൺട്രാക്ടർ തിരിച്ചുകൊണ്ടുപോകുന്നത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. 

ബസ് സ്റ്റാൻഡിൽ ആവശ്യമായ ബസ് ഷെൽട്ടർ സംവിധാനം ഒരുക്കുക താൽക്കാലിക ശൗചാലയം നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്.

തുടർന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കകം ബസ് സ്റ്റാൻഡ്നകത്ത് താൽക്കാലിക ബസ് ഷെൽട്ടറും ഈ ടോയ്‌ലറ്റും നിർമ്മിക്കുമെന്ന് ഉറപ്പിനെ തുടർന്ന് ഡിവൈഎഫ്ഐ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു .

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് എ കെ ബിജിത്ത്,ബ്ലോക്ക് എക്സിക്യൂട്ടീവ് ഷഹറാസ് പി പി,നാദാപുരം മേഖലാ സെക്രട്ടറി അഭിനന്ദ്, പ്രിജിൽ കെ, അമൽ, അമേഘ് എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363231/content-highlights-dyfi-stops-transportation-of-construction-materials-to-nadapuram-bus-stand)