---
title: "ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു "
english_title: "Cyber ​​Security Expo and Photo Booth Organized at Vanimal Crescent School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363299/cyber-security-expo-and-photo-booth-organized-at-vanimal-crescent-school"
published_at: "2026-06-02T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e64094862d_NADA1.jpg"
keywords: ["Latest News", "Nadapuram", "Vanimel Crescent School", "Expo and photo booth"]
---

# ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു 

> **Lead Summary:** **വാണിമേൽ: [ **പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടനുബന്ധിച്ച് വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂ‌ളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി എക്സ്പോയും ഫോട്ടോ ബൂത്തും ശ്രദ്ധേയമായി.

## Article Content

**വാണിമേൽ: [ **പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടനുബന്ധിച്ച് വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂ‌ളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി എക്സ്പോയും ഫോട്ടോ ബൂത്തും ശ്രദ്ധേയമായി.

പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഏറെ കൗതുകവും അറിവും പകരുന്നതായിരുന്നു ഈ പരിപാടി. സ്കൂൾ ഹെഡ്‌മാസ്റ്റർ എം.കെ. അഷ്റഫ് ആദ്യ ചിത്രം പകർത്തിക്കൊണ്ടാണ് ആകർഷകമായ ഫോട്ടോ ബൂത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഡിജിറ്റൽ ലോകത്തെ സുരക്ഷിതത്വത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവത്തിന്റെ ആദ്യ ദിനത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ എക്സ്പോയും പ്രതിജ്ഞയും ഒരുക്കിയത്.

നാദാപുരം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ സ്കൂളിലെത്തി ഈ വേറിട്ട എക്സ്പോ സന്ദർശിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ മികച്ച സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു.

പ്രവേശനോത്സവത്തിന് കൂടുതൽ ആവേശം പകരാൻ വിദ്യാർത്ഥികൾക്കായി 'ഡ്രീം ക്രസൻ്റ്', കമ്പ്യൂട്ടർ ടൈപ്പിങ് മത്സരം, വിവിധയിനം വിനോദ ഗെയിമുകൾ എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.

മത്സരങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363299/cyber-security-expo-and-photo-booth-organized-at-vanimal-crescent-school)