---
title: "കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട് "
english_title: "VP Kunhikrishnan, Senior Citizen Friends District President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363318/vp-kunhikrishnan-senior-citizen-friends-district-president"
published_at: "2026-06-02T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7206704c9_zzz.jpg"
keywords: ["Latest News", "Nadapuram", "Senior Citizen Friends District President", "VP Kunjikrishnan"]
---

# കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട് 

> **Lead Summary:** **നാദാപുരം: [**[ ] മുതിർന്ന പൗരൻമാരുടെ സംഘടനയായ സീനിയർ സിറ്റിസൺ ഫ്രന്റ്സ് വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി വി.പി കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം: [**[ ] മുതിർന്ന പൗരൻമാരുടെ സംഘടനയായ സീനിയർ സിറ്റിസൺ ഫ്രന്റ്സ് വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി വി.പി കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുത്തു.

നാദാപുരം മേഖലയിലെ മുതിർന്ന രാഷ്ട്രീയ നേതാവും ട്രേഡ് യൂണിയൻ നേതാവുമായ വി.പി സർവാധരണീയനായ പൊതുപ്രവർത്തകനാണ്. സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, നിർമ്മാണത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ ടി യു നേതാവ് , സി.പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം , സി.പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വിപി മികച്ച സഹകാരി കൂടിയാണ്.

കക്കട്ട്, പുറമേരി സർവിസ് സഹകരണ ബേങ്കുകളുടെ പ്രസിഡണ്ടും എൻ എം ഡി.സി യുടെ വൈസ് ചെയർമാനുമായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ജനകീയനായ ഭരണാധികാരിയുമായിരുന്നു.

കലാപ കലുഷിതമായ നാദാപുരത്ത് ശാശ്വത സമാധാനം പുലരാൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച വി പി നിരവധി രാഷ്ട്രീയ നേതാകളുമായ് മികച്ച സൗഹാർധം പുലർത്തിവരുന്നു. മുതിർന്ന പൗരൻമാരുടെ അവകാശങ്ങൾക്ക് വേണ്ടിയുളളപോരാട്ടങ്ങൾക്ക് വിപിയുടെ പ്രവൃത്തിപരിചയം മുതൽ കൂട്ടാവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363318/vp-kunhikrishnan-senior-citizen-friends-district-president)