---
title: "വായനക്കളരി; എടച്ചേരിയിൽ വിജയകലവേദി ആൻ്റ് ഗ്രന്ഥാലയം നവാഗത എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു"
english_title: "Vijayakalavedi and Library organized a meetup for new writers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363336/vijayakalavedi-and-library-organized-a-meetup-for-new-writers"
published_at: "2026-06-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7bd9b731a_nada3.jpg"
keywords: ["Latest News", "Edachery", "Vijayakalavedi and Library", "Writers' meeting"]
---

# വായനക്കളരി; എടച്ചേരിയിൽ വിജയകലവേദി ആൻ്റ് ഗ്രന്ഥാലയം നവാഗത എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: [ **വിജയകലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനക്കളരിയുടെ ഭാഗമായി സംഘടിപ്പിച്ച നവാഗത എഴുത്തുകാരുടെ സംഗമം വേറിട്ട അനുഭവമായി.

## Article Content

**എടച്ചേരി: [ **വിജയകലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനക്കളരിയുടെ ഭാഗമായി സംഘടിപ്പിച്ച നവാഗത എഴുത്തുകാരുടെ സംഗമം വേറിട്ട അനുഭവമായി.

കഥ, കവിത, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ സാഹിത്യ-കലാരംഗങ്ങളിലേക്ക് ചുവടുവെക്കുന്ന പുതുതലമുറയെ നെഞ്ചേറ്റിക്കൊണ്ടാണ് വിജയകലാവേദി വായനക്കളരി സംഘടിപ്പിച്ചത്. നവതലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഈ കൂട്ടായ്മയോടെ ഗ്രന്ഥാലയത്തിന്റെ വേനലവധിക്കാല പ്രവർത്തനങ്ങൾക്ക് അർത്ഥപൂർണ്ണമായ സമാപനമായി.

ചടങ്ങിൽ നവ എഴുത്തുകാരായ തൻഹതാര, ഫാദിയനസ്രിൻ, ശിവഗംഗ ബി.ആർ, നൈനിക സുമേഷ്, അശ്വതി എം.കെ, മിഴി എസ്. പ്രശാന്ത്, ശ്രീദേവി, ശ്രീവിദ്യ എന്നിവരുടെ സർഗ്ഗാത്മക രചനകൾ അവതരിപ്പിക്കുകയും അവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.

സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ രാജീവ് വള്ളിൽ നിർവഹിച്ചു. ചടങ്ങിൽ പി.എം. നാണു മുഖ്യാതിഥിയായിരുന്നു. ജിഷ സി.പി, ജിജീഷ് സി.കെ, പ്രേമചന്ദ്രൻ കെ.ടി.കെ, സുമേഷ് എം, ശ്രീന കെ, സുനില സി.കെ, കിരൺ കെ.ടി.കെ, രാമചന്ദ്രൻ കെ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് നവാഗത പ്രതിഭകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363336/vijayakalavedi-and-library-organized-a-meetup-for-new-writers)