---
title: "നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി അവധിക്കാല അബാക്കസ് ക്ലാസ്സ്  സംഘടിപ്പിച്ചു"
english_title: "Organized a vacation Abacus class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363411/organized-a-vacation-abacus-class"
published_at: "2026-06-02T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ebd9362b77_llll.jpg"
keywords: ["Latest News", "Iringannoor", "Abacus Class"]
---

# നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി അവധിക്കാല അബാക്കസ് ക്ലാസ്സ്  സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ** :[ ]**[** നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല അബാക്കസ് ക്ലാസിന്റെ സമാപന ചടങ്ങും സ്കിൽ ടെസ്റ്റ് പരിശീലനവും പ്രൗഢമായി നടന്നു.

## Article Content

**ഇരിങ്ങണ്ണൂർ** :[ ]**[** നവയുഗ ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല അബാക്കസ് ക്ലാസിന്റെ സമാപന ചടങ്ങും സ്കിൽ ടെസ്റ്റ് പരിശീലനവും പ്രൗഢമായി നടന്നു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ.ഡാനിയ നിർവ്വഹിച്ചു. ചടങ്ങിൽ യുവജന വേദി സെക്രട്ടറി ടി. പി. അഭിനവ് അധ്യക്ഷത വഹിച്ചു.

തുടർന്ന് കുട്ടികളുടെ ബൗദ്ധിക വികാസവും വേഗതയും പരിശോധിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക സ്കിൽ ടെസ്റ്റ് പരിശീലനത്തിന് ഷംന ടീച്ചർ നേതൃത്വം നൽകി.

ടി. പി. മനോജ്, എൻ എ നവനീത്, പി എസ് പ്രണവ്, എം ജിജിൻ, കെ പ്രവീഷ്, കെ സജേഷ് അഭിനന്ദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363411/organized-a-vacation-abacus-class)