---
title: "കൈത്താങായി പഞ്ചായത്ത്; പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വളയം ഗ്രാമപഞ്ചായത്ത്"
english_title: "Valayam Grama Panchayat distributes study materials to Scheduled Tribe students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363513/valayam-grama-panchayat-distributes-study-materials-to-scheduled-tribe-students"
published_at: "2026-06-03T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fbe3421922_nada22.jpg"
keywords: ["Latest News", "Valayam Grama Panchayat", "Distribution Of Study Materials", "Scheduled Caste Students"]
---

# കൈത്താങായി പഞ്ചായത്ത്; പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വളയം ഗ്രാമപഞ്ചായത്ത്

> **Lead Summary:** **വളയം: [**വളയം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടത്തി.

## Article Content

**വളയം: [**വളയം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടത്തി.

പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത നിർവ്വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ സി.സി. റുഷി അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ. ചന്ദ്രി, കെ. രുഗിഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിത്ര സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് സജീവൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363513/valayam-grama-panchayat-distributes-study-materials-to-scheduled-tribe-students)