---
title: "വീണ്ടും ഭീതി; വളയത്ത് ആടിനെ അജ്ഞാതജീവി കൊന്ന് ഭക്ഷിച്ചനിലയിൽ കണ്ടെത്തി"
english_title: "Goat found killed and eaten by unknown creature in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363704/goat-found-killed-and-eaten-by-unknown-creature-in-valayam"
published_at: "2026-06-04T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210502dfcd9_NADA1.jpg"
keywords: ["Latest News", "Valayam", "Goat Killed By Unknown Creature"]
---

# വീണ്ടും ഭീതി; വളയത്ത് ആടിനെ അജ്ഞാതജീവി കൊന്ന് ഭക്ഷിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **നാദാപുരം: [ **വളയത്ത് വീണ്ടും അജ്ഞാതജീവിയുടെ ഭീതിയിൽ നാട്ടുകാർ. വളയം അച്ചംവീട്ടിൽ വളർത്തു മൃഗത്തെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

## Article Content

**നാദാപുരം: [ **വളയത്ത് വീണ്ടും അജ്ഞാതജീവിയുടെ ഭീതിയിൽ നാട്ടുകാർ. വളയം അച്ചംവീട്ടിൽ വളർത്തു മൃഗത്തെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

അച്ചംവീട്ടിൽ രാജന്റെ ആടിനെയാണ് അജ്ഞാതജീവി വകവരുത്തിയത്. ആടിനെ പകുതിയോളം ഭക്ഷിച്ച നിലയിലുള്ള അവശിഷ്ടങ്ങൾ വീട്ടുപറമ്പിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഇന്നലെ രാവിലെയാണ് ആടിനെ ചത്ത നിലയിൽ വീട്ടുകാർ ആദ്യം കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ രീതിയിൽ ജീവി കടിച്ചു കീറി ഭക്ഷിച്ചതാണെന്ന് വ്യക്തമായത്.

കഴിഞ്ഞ വർഷം മാർച്ചിലും ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിൽ സമാനമായ രീതിയിൽ ആടിനെ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായി വളർത്തുമൃഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പുലിയോ മറ്റ് വന്യജീവികളോ ആണോ എന്ന സംശയത്തിലാണ് നാട്ടുകാർ.

ജനവാസമേഖലയിൽ ഭീതി പടർത്തുന്ന ഈ സംഭവത്തിലെ ദുരൂഹത അടിയന്തരമായി നീക്കണമെന്നും വനംവകുപ്പും അധികൃതരും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363704/goat-found-killed-and-eaten-by-unknown-creature-in-valayam)