---
title: "വളയത്ത് മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് 53 കാരന് ഗുരുതര പരിക്ക്; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്"
english_title: "Passenger seriously injured after autorickshaw hits motorcycle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363745/passenger-seriously-injured-after-autorickshaw-hits-motorcycle"
published_at: "2026-06-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eafa887c39_1111.jpg"
keywords: ["Latest News", "Valayam", "Police Case", "Accident"]
---

# വളയത്ത് മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് 53 കാരന് ഗുരുതര പരിക്ക്; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **വളയം: [**[ ]കുറുവന്തേരി റോഡ് ജംഗ്ഷനിൽ മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു.

## Article Content

**വളയം: [**[ ]കുറുവന്തേരി റോഡ് ജംഗ്ഷനിൽ മോട്ടോർ സൈക്കിളിന് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു.

ചുഴലി സ്വദേശിയായ പറയുള്ളപറമ്പത്ത് അശോകൻ (53) നാണ് അപകടത്തിൽ പരിക്കേറ്റത്. മേയ് 20-ന് വൈകുന്നേരം 5:15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അശോകൻ തന്റെ മകൻ അഭിഷേക് ഓടിച്ച KL 18 N 1548 നമ്പർ മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന് വളയം ഭാഗത്തുനിന്നും ചുഴലി ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നാലെ വളയം ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന KL 18 J 5780 നമ്പർ ഓട്ടോറിക്ഷ, മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മോട്ടോർ സൈക്കിളിന്റെ വലതുവശത്തെ ഹാൻഡിലിലും അശോകന്റെ വലതുകാലിലും ശക്തമായി ഇടിക്കുകയായിരുന്നു. ഇടിച്ചയുടൻ റോഡിലേക്ക് തെറിച്ചുവീണ അശോകന്റെ വലതു കാൽപാദത്തിന് ഗുരുതരമായി പരിക്കേറ്റു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363745/passenger-seriously-injured-after-autorickshaw-hits-motorcycle)