---
title: "ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു"
english_title: "Tipper lorry overturns, two people in lorry survive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363833/tipper-lorry-overturns-two-people-in-lorry-survive"
published_at: "2026-06-04T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21645be69e8_NADA8.jpg"
keywords: ["Latest News", "Vanimel", "Tipper Lorry Overturned"]
---

# ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **വാണിമേൽ: [** ചേരനാണ്ടിമുക്കിൽ ചെങ്കല്ല് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും കല്ല് ഇറക്കാൻ ഒപ്പമുണ്ടായിരുന്ന തൊഴിലാളിയും കാര്യമായ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**വാണിമേൽ: [** ചേരനാണ്ടിമുക്കിൽ ചെങ്കല്ല് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും കല്ല് ഇറക്കാൻ ഒപ്പമുണ്ടായിരുന്ന തൊഴിലാളിയും കാര്യമായ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ചേരനാണ്ടിമുക്കിൽ ചെങ്കല്ല് ഇറക്കുന്നതിനായി എത്തിയതായിരുന്നു ലോറി. പുതുതായി പണിത കോൺക്രീറ്റ് റോഡിൽ നിന്നും വശങ്ങളിലെ താഴ്ചയുള്ള ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്.

ലോറി തലകീഴായി മറിഞ്ഞെങ്കിലും ഉള്ളിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363833/tipper-lorry-overturns-two-people-in-lorry-survive)