---
title: "മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി"
english_title: "Masks were donated to the Chorode Family Health Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363936/masks-were-donated-to-the-chorode-family-health-center"
published_at: "2026-06-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225f30a10e1_mask.jpg"
keywords: ["Latest News", "Chorode Family Health Center", "Chorode", "Nadapuram"]
---

# മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

> **Lead Summary:** **ചോറോട്: [ **പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടരാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ വിതരണം ചെയ്തു.

## Article Content

**ചോറോട്: [ **പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടരാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ വിതരണം ചെയ്തു.

പ്രമുഖ സർജിക്കൽ ഉപകരണ വിതരണക്കാരായ ബാരിടോൺ കമ്പനിയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ എൻ 95 മാസ്കുകൾ സൗജന്യമായി നൽകിയത്. ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കമ്പനി പ്രതിനിധികളായ രഞ്ജീഷ് രയരോത്ത്, നിജീഷ് എന്നിവരിൽ നിന്ന് ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജുനേഷ് മാസ്കുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ഡോ. ഇല്യാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ സംബന്ധിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363936/masks-were-donated-to-the-chorode-family-health-center)