---
title: "അന്നും ഇന്നും നാദാപുരം പറയുന്നു ; പൊലീസായാൽ ഇങ്ങനെ വേണം"
english_title: "Nadapuram then and now says; This is what the police should do"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364/nadapuram-then-and-now-says-this-is-what-the-police-should-do"
published_at: "2021-09-28T12:55:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152c37ba8ccc_police.jpg"
keywords: []
---

# അന്നും ഇന്നും നാദാപുരം പറയുന്നു ; പൊലീസായാൽ ഇങ്ങനെ വേണം

> **Lead Summary:** **നാദാപുരം : **പൊലീസായാൽ ഇങ്ങനെ വേണം കാൽ നൂറ്റാണ്ട് മുമ്പ് നാദാപുരം ഒറ്റമനസ്സോടെ പറഞ്ഞ ആ വാക്ക് വീണ്ടും ആവർത്തിക്കുന്നു.

## Article Content

**നാദാപുരം : **പൊലീസായാൽ ഇങ്ങനെ വേണം കാൽ നൂറ്റാണ്ട് മുമ്പ് നാദാപുരം ഒറ്റമനസ്സോടെ പറഞ്ഞ ആ വാക്ക് വീണ്ടും ആവർത്തിക്കുന്നു.

കഥയിലെ നായകൻ ഒരാൾ തന്നെ പ്രിൻസ് എബ്രഹം. പൊലീസ് സേനയ്ക്കും നാടിനും വീണ്ടും അഭിനമായിരിക്കുകയാണ് ഡി.വൈ.എസ്.പിയുടെ ഈ മാതൃക.

സർവ്വീസിൽ നിന്ന് വിരമിക്കുന്നത് വരെ ശമ്പളത്തിൽ നിന്നും വിരമിച്ചാൽ പെൻഷനിൽ നിന്നും 2000 രൂപ വീതം എല്ലാമാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സമ്മതപത്രം നൽകിയെന്ന് ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രാഹം അറിയിച്ചു.

ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇരിട്ടി യിലെ പോലീസ് സേനാഗങ്ങൾ ചേർന്ന് വാക്സിൻ ചലഞ്ചിലേക്ക് 3,65,129 രൂപ നൽകാനുള്ള സമ്മതപത്രം കൈമാറിയ ചടങ്ങിലാണ് അദ്ദേഹംഇക്കാര്യം അറിയിച്ചത്.

ഇരുപത്തിയഞ്ച് വർഷം മുമ്പ് നാദാപുരത്ത് സബ് ഇൻസ്പെക്ടറായാണ് പ്രിൻസ് അബ്രാഹം ഔദ്യോഗിക ജീവിതത്തിൽ തിളങ്ങി തുടങ്ങിയത്.

> പ്രിൻസ്…… എന്ന് കേട്ടാൽ നാട്ടിൽ പുറത്തെ കെ ഡികളും ചാരായ വാറ്റുകാരും മദ്യകടത്തുകാരും വിറച്ചിരുന്ന കാലം. ഈ നാടൊന്നാകെ പറഞ്ഞതാണ്. “പൊലീസായാൽ ഇങ്ങനെ വേണം”മെന്ന് സിഐ ആയും ഡിവൈഎസ്പി ആയുമൊക്കെ പ്രിൻസ് നാദാപുരത്ത് വീണ്ടുമെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364/nadapuram-then-and-now-says-this-is-what-the-police-should-do)