---
title: "ഹരിത സന്ദേശവുമായി എടച്ചേരി ഗ്രാമപഞ്ചായത്ത്; പ്രത്യേക ഗ്രാമസഭയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു"
english_title: "A special Gram Sabha and cleanliness pledge were organized in connection with the celebration of Environment Day."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364051/a-special-gram-sabha-and-cleanliness-pledge-were-organized-in-connection-with-the-celebration-of-environment-day"
published_at: "2026-06-05T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a1f863113_nada8.jpg"
keywords: ["Latest News", "Edachery", "Environment", "Gram Sabha And Cleanliness Pledge"]
---

# ഹരിത സന്ദേശവുമായി എടച്ചേരി ഗ്രാമപഞ്ചായത്ത്; പ്രത്യേക ഗ്രാമസഭയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: [ **ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭയും പരിസ്ഥിതി സംരക്ഷണ ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി: [ **ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭയും പരിസ്ഥിതി സംരക്ഷണ ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഒ.എസ്.എം (OSM) പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വിനി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷണവും ശുചിത്വവും മുൻനിർത്തിയുള്ള പ്രത്യേക പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. നിഷ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബിജു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസെടുത്തു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി. പ്രകാശൻ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വിമിഷ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ. ഗംഗാധരൻ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ജഗദീഷ് സ്വാഗതമാശംസിച്ച ചടങ്ങിന് ജൂനിയർ സൂപ്രണ്ട് എം. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക ഗ്രാമസഭയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364051/a-special-gram-sabha-and-cleanliness-pledge-were-organized-in-connection-with-the-celebration-of-environment-day)