---
title: "ആറിലൊരാളായി; ആസാദ്‌ കി അമൃത്‌ മഹോത്സവ്‌ ദേശീയ സെമിനാറിലേക്ക് വിവി മുഹമ്മദലിയും "
english_title: "Vivi Muhammad ali to attend Azad Ki Amrit Mahotsav National Seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36409/vivi-muhammad-ali-to-attend-azad-ki-amrit-mahotsav-national-seminar"
published_at: "2022-04-07T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f13b258388_muhammed ali.jpg"
keywords: []
---

# ആറിലൊരാളായി; ആസാദ്‌ കി അമൃത്‌ മഹോത്സവ്‌ ദേശീയ സെമിനാറിലേക്ക് വിവി മുഹമ്മദലിയും 

> **Lead Summary:** **നാദാപുരം : **ആസാദ്‌ കി അമൃത്‌ മഹോത്സവ്‌ കേന്ദ്ര പഞ്ചായത്തീ രാജ്‌ മന്ത്രാലയം നടത്തുന്ന ദേശീയ സെമിനാറിലേക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിവി മുഹമ്മദലിയും. രാജ്യത്തെ 34 സംസ്ഥാന -കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുള്ള 2450 പേർ പങ്കെടുക്കുക്കും.

## Article Content

**നാദാപുരം : **ആസാദ്‌ കി അമൃത്‌ മഹോത്സവ്‌ കേന്ദ്ര പഞ്ചായത്തീ രാജ്‌ മന്ത്രാലയം നടത്തുന്ന ദേശീയ സെമിനാറിലേക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിവി മുഹമ്മദലിയും. രാജ്യത്തെ 34 സംസ്ഥാന -കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുള്ള 2450 പേർ പങ്കെടുക്കുക്കും.

ഡൽഹിയിലെ വിഗ്യാൻ ഭവനിൽ 11 മുതൽ 17 വരെ നടക്കുന്ന സെമിനാർ ഉപരാഷ്ട്രപതി വ്വെങ്കയ്യ നായിഡുവാണ് ഉദ്ഘാടനം ചെയ്യുന്നത്‌. ജില്ലാ പഞ്ചായത്ത്‌- ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത്‌ തല പ്രതിനിധികളെയും പഞ്ചായത്ത്‌ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്‌.

കേരളത്തിലെ ഗ്രാമപഞ്ചയത്ത് പ്രതിനിധിയായാണ് മുഹമ്മദലിയെ തെരഞ്ഞെടുത്തിരിക്കുന്നത്‌. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി സുരേഷ്കുമാർ,ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ രാജേഷ്വരി , കെ ആർ ജയകുമാർ(എറണാകുളം)ടികെ രവി (കാസർ ഗോഡ്‌)വി വിജുമോഹൻ ആര്യനാട്‌ എന്നിവരെയും‌ 11 ആം തിയ്യതി നടക്കുന്ന പരിപാടിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഗ്രാമീണ തലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങൾ, സദ്ഭരണം, തുല്യത, ശുചിത്വ- കുടിവെള്ള മേഖലയിലെ സ്വയംപര്യാപ്തത, ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം, സ്വയം ഭരണ സ്താപനങ്ങളുടെ സാമ്പത്തിക ശാക്തീകരണം, വയോജന ശിശു സൗ ഹൃദ ഗ്രാമം, തുടങ്ങിയ മേഖലകളിൽ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പ്രാദേശിക സർക്കാറുകളുടെ പങ്കാളിത്തത്തെ അധികരിച്ചുള്ളതാണ് സെമിനാർ. 10ാം തിയ്യതി രാത്രി 8.30 ന് കോഴിക്കോട്‌ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36409/vivi-muhammad-ali-to-attend-azad-ki-amrit-mahotsav-national-seminar)