---
title: "കല്ലുനിരയിൽ സ്റ്റേഡിയം നിർമ്മാണത്തിന് സമീപത്തെ വീടിനോട് ചേർന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു"
english_title: "A retaining wall near the stadium construction site in Kallu Nirayil has collapsed."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364118/a-retaining-wall-near-the-stadium-construction-site-in-kallu-nirayil-has-collapsed"
published_at: "2026-06-05T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22fd841f058_valayam.jpg"
keywords: ["Latest News", "Valayam", "collapsed"]
---

# കല്ലുനിരയിൽ സ്റ്റേഡിയം നിർമ്മാണത്തിന് സമീപത്തെ വീടിനോട് ചേർന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു

> **Lead Summary:** **വളയം: **വളയത്ത് പെയ്ത മഴയെത്തുടർന്ന് വീടിനോട് ചേർന്നുള്ള സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് വീട് കടുത്ത അപകടഭീഷണിയിൽ. വളയം കല്ലുനിരയിലെ ടാക്സി ഡ്രൈവറായ രജീഷ് ഗാലക്സിയുടെ വീടാണ് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ളത്.

## Article Content

**വളയം: **വളയത്ത് പെയ്ത മഴയെത്തുടർന്ന് വീടിനോട് ചേർന്നുള്ള സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് വീട് കടുത്ത അപകടഭീഷണിയിൽ. വളയം കല്ലുനിരയിലെ ടാക്സി ഡ്രൈവറായ രജീഷ് ഗാലക്സിയുടെ വീടാണ് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ളത്.

വീടിന്റെ തൊട്ടടുത്തുള്ള മണ്ണും മതിലും പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്ന് വലിയൊരു ഭാഗം ഇല്ലാതായിട്ടുണ്ട്. മണ്ണൊലിപ്പ് തടയാൻ താൽക്കാലികമായി പ്ലാസ്റ്റിക് പായകൾ (ടാർപോളിൻ) വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും, മഴ തുടരുന്നതിനാൽ വീടിന്റെ അടിത്തറ ഇളകാൻ സാധ്യതയേറെയുണ്ടെന്നും നാട്ടുകാർ പറയുന്നു. അപകട ഭീഷണിയെത്തുടർന്ന് കുടുംബം കടുത്ത ആശങ്കയിലാണ്.

ഒരു കോടിയോളം രൂപ ചിലവഴിച്ച് സമീപത്ത് നടക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തികളിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സമീപവാസികളുടെ സുരക്ഷ ഉറപ്പുവരുത്താതെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയുമാണ് ഇവിടെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364118/a-retaining-wall-near-the-stadium-construction-site-in-kallu-nirayil-has-collapsed)