---
title: "അനുമോദനം  ഞായറാഴ്ച്ച; നാദാപുരത്ത് വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിക്ക് ഊന്നൽ നൽക്കും - കെ.എം അഭിജിത്ത് എം.എൽ.എ"
english_title: "K.M. Abhijith MLA says he will move forward with activities that emphasize radical progress in the education sector of Nadapuram constituency."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364126/km-abhijith-mla-says-he-will-move-forward-with-activities-that-emphasize-radical-progress-in-the-education-sector-of-nadapuram-constituency"
published_at: "2026-06-05T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23097886204_k_m_abhijith.jpg"
keywords: ["Latest News", "K M Abhijith MLA", "Nadapuram"]
---

# അനുമോദനം  ഞായറാഴ്ച്ച; നാദാപുരത്ത് വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിക്ക് ഊന്നൽ നൽക്കും - കെ.എം അഭിജിത്ത് എം.എൽ.എ

> **Lead Summary:** നാദാപുരം: നാദാപുരം മണ്ഡലത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിക്ക് ഊന്നൽ നൽകിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ.എം അഭിജിത്ത് എം.എൽ.എ.

## Article Content

നാദാപുരം: നാദാപുരം മണ്ഡലത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സമൂലമായ പുരോഗതിക്ക് ഊന്നൽ നൽകിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ.എം അഭിജിത്ത് എം.എൽ.എ.

എം.എൽ.എ ആയതിന് ശേഷം നാദാപുരത്ത് ആദ്യമായി മധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകൾ വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കപ്പെടണം. സിവിൽ സർവീസ് മേഖലകളിലേക്കും സർക്കാർ സർവീസുകളിലേക്കും എത്തിപ്പെടാൻ നാടിന്റെ എല്ലാ മേഖലകളിൽ നിന്നും വിദ്യാർഥികളെ സജ്ജമാക്കാനുതകുന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വിദ്യാഭ്യാസ വിദഗ്ധരേയും നാട്ടുകാരെയും ചേർത്ത് പിടിച്ച് സമഗ്രമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ആദിവാസി ഉന്നതികളിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ഘട്ടമെന്ന നിലക്ക് മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിക്കുന്ന ഉമ്മൻചാണ്ടി എക്‌സലൻസ് അവാർഡ് വിതരണം ഞായർ നടക്കും. കല്ലാച്ചി മാരാംവീട്ടിൽ നടക്കുന്ന പരിപാടിക്ക് രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും.

3000ൽ പരം വിദ്യാര്ഥികളെയാണ് ആദരിക്കുന്നത്. ഷാഫി പറമ്പിൽ എം.പി ഉദ്‌ഘാടനം ചെയ്യും. എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, അഡ്വ. കെ പ്രവീൺ കുമാർ, കെ.കെ രമ, എഴുത്തുകാരൻ ജോസഫ് അന്നക്കുട്ടി ജോസ്, ചലച്ചിത്ര നടൻ ചന്തു സലിം കുമാർ, ഗായകൻ ഷാഫി കൊല്ലം തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364126/km-abhijith-mla-says-he-will-move-forward-with-activities-that-emphasize-radical-progress-in-the-education-sector-of-nadapuram-constituency)