---
title: "വിശ്വസ്തതയുടെ പത്തരമാറ്റ്; കല്ലാച്ചി ഗോൾഡ് പാലസ്  നവീകരിച്ച ഷോറൂം തുറന്നു"
english_title: "Kallachi Gold Palace renovated showroom opens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36415/kallachi-gold-palace-renovated-showroom-opens"
published_at: "2022-04-07T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f1f3e2615d_gold palace.jpg"
keywords: []
---

# വിശ്വസ്തതയുടെ പത്തരമാറ്റ്; കല്ലാച്ചി ഗോൾഡ് പാലസ്  നവീകരിച്ച ഷോറൂം തുറന്നു

> **Lead Summary:** **നാദാപുരം :** ഈ നാട് പകർന്ന് നൽകിയ ഒന്നര പതിറ്റാണ്ടിൻ്റെ വിശ്വാസത്തിൽ കൂടുതൽ വിശാലമായ ഷോറൂമുമായി കല്ലാച്ചി ഗോൾഡ് പാലസ്.

## Article Content

**നാദാപുരം :** ഈ നാട് പകർന്ന് നൽകിയ ഒന്നര പതിറ്റാണ്ടിൻ്റെ വിശ്വാസത്തിൽ കൂടുതൽ വിശാലമായ ഷോറൂമുമായി കല്ലാച്ചി ഗോൾഡ് പാലസ്.

വൈവിധ്യമാർന്ന ഡിസൈനുകൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നൽകുന്ന ഗോൾഡ് പാലസ് ഉപഭോക്താക്കൾക്കിടയിൽ എന്നും വിശ്വസ്ത ജ്വല്ലറിയാണ്.

കല്ലാച്ചിയുടെ ഹൃദയഭാഗത്ത് മൽസ്യ മാർക്കറ്റിനടുത്ത് പ്രവർത്തിക്കുന്ന ഗോൾഡ് പാലസിൻ്റെ നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനം ഇന്നലെ രാവിലെ നടന്നു.

ഗുണമേന്മയും, വിശ്വാസ്യതയും ,വൈവിധ്യമാർന്ന ഡിസൈനുകളുമായി ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയ ജ്വല്ലറിയായ ഗോൾഡ് പാലസ് കൂടുതൽ തിളക്കവുമായി തിങ്കളാഴ്ച തുറന്നപ്പോൾ മികച്ച പ്രതികരണമാണ് ഉപഭോക്താക്കൾ നൽകിയത്.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഇന്നലെ ഗോൾഡ് പാലസ് സന്ദർശിച്ചു. സ്വർണ്ണത്തിൻ്റെ നന്മയും യഥാർത്ഥ വിലക്കുറവും അനുഭവിച്ചറിയാൻ ഏവരെയും ഷോറൂമിലേക്ക് സ്വാഗതം ചെയ്യുകയാണ് ഗോൾഡ് പാലസ് മാനേജ്മെൻറ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36415/kallachi-gold-palace-renovated-showroom-opens)