---
title: "വേറിട്ടൊരു സ്നേഹാദരം; പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇലഞ്ഞിമരത്തെ ആദരിച്ച് കുടുംബം"
english_title: "Family honors century-old ilanji tree on Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364189/family-honors-century-old-ilanji-tree-on-environment-day"
published_at: "2026-06-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23b457e69a8_nada2.jpg"
keywords: ["Latest News", "Environment Day", "Honoring A Century-old Tree", "Aroor"]
---

# വേറിട്ടൊരു സ്നേഹാദരം; പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇലഞ്ഞിമരത്തെ ആദരിച്ച് കുടുംബം

> **Lead Summary:** **അരൂർ: [**[ ]പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇലഞ്ഞിമരത്തിന് ആദരമർപ്പിച്ച് ഒരു കുടുംബം മാതൃകയായി. പെരുമുണ്ടച്ചേരിയിലെ കണ്ടോത്ത് വീടിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ഇലഞ്ഞിമരത്തെയാണ് കുടുംബാംഗങ്ങൾ ഒന്നടങ്കം ആദരിച്ചത്.

## Article Content

**അരൂർ: [**[ ]പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇലഞ്ഞിമരത്തിന് ആദരമർപ്പിച്ച് ഒരു കുടുംബം മാതൃകയായി. പെരുമുണ്ടച്ചേരിയിലെ കണ്ടോത്ത് വീടിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ഇലഞ്ഞിമരത്തെയാണ് കുടുംബാംഗങ്ങൾ ഒന്നടങ്കം ആദരിച്ചത്.

അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന കണ്ടോത്ത് കണാരനായിരുന്നു ഈ മരത്തെ മുൻപ് വലിയ രീതിയിൽ സംരക്ഷിച്ചുപോന്നിരുന്നത്. അദ്ദേഹത്തിന്റെ വിയോഗശേഷവും മക്കളും കുടുംബവും ആ സ്നേഹവും കരുതലും അതേപടി നിലനിർത്തുകയാണ്.

പരിസ്ഥിതി ദിനമായ ഇന്നലെ രാവിലെ മരത്തിന് മുന്നിലെത്തിയ കുടുംബാംഗങ്ങൾ പ്രകൃതിയോടുള്ള ആദരസൂചകമായി മരത്തെ വന്ദിക്കുകയും നെറുകയിൽ തൊട്ട് വണങ്ങുകയും ചെയ്തു. പൂർവികർ കൈമാറിയ പ്രകൃതിസ്നേഹം പുതുതലമുറയിലേക്കും പകരുന്നതായിരുന്നു ഈ വേറിട്ട ചടങ്ങ്.

നാടിന്റെ ചരിത്രത്തിനൊപ്പം വളർന്ന ഈ കൂറ്റൻ ഇലഞ്ഞിമരം കാണാനും ഇതിന്റെ തണലിലിരിക്കാനുമായി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ടെന്ന് കണ്ടോത്ത് കുടുംബാംഗങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364189/family-honors-century-old-ilanji-tree-on-environment-day)