---
title: "തലായിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, കേസെടുത്ത്‌ പോലീസ് "
english_title: "Car and bike collide in Talai, accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364293/car-and-bike-collide-in-talai-accident"
published_at: "2026-06-06T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Latest News", "Nadapuram", "Orkkattery", "Police Case"]
---

# തലായിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, കേസെടുത്ത്‌ പോലീസ് 

> **Lead Summary:** **നാദാപുരം: [ **ഓർക്കാട്ടേരി** **തലായി ടൗണിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [ **ഓർക്കാട്ടേരി** **തലായി ടൗണിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു.

വെള്ളൂർ സ്വദേശിയായ കൊടച്ചേരി ഷിജിത്തിനാണ് പരിക്കേറ്റത്. മെയ് 28-ന് രാത്രി 11.20 ഓടെയായിരുന്നു അപകടം നടന്നത്. പുറമേരി ഭാഗത്തുനിന്നും ഓർക്കാട്ടേരി ഭാഗത്തേക്ക് KL 18 C 9037 നമ്പർ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന ഷിജിത്തിനെ എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലും ഓടിച്ചു വന്ന KL 18 AH 3187 നമ്പർ കാറാണ് ബൈക്കിൽ ഇടിച്ചതെന്ന് പരാതിയിൽ പറയുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷിജിത്തിന്റെ വലതുകൈക്ക് ഗുരുതരമായി പൊട്ടലേറ്റിട്ടുണ്ട്.

അപകടത്തിന് കാരണമായ കാർ ഡ്രൈവർക്കെതിരെ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364293/car-and-bike-collide-in-talai-accident)