---
title: "ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ"
english_title: "Panakkad Syed Sabikhali Shihab Thangal says it is the necessity of the times to shape a new generation with a moral sense"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364426/panakkad-syed-sabikhali-shihab-thangal-says-it-is-the-necessity-of-the-times-to-shape-a-new-generation-with-a-moral-sense"
published_at: "2026-06-07T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2504fb2e888_NADA2.jpg"
keywords: ["Latest News", "Nadapuram", "Panakkad Syed Sabikhali Shihab Thangal"]
---

# ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** **നാദാപുരം: [ **അരാജകത്വവും മൂല്യച്യൂതിയും കൊടികുത്തിവാഴുന്ന ആധുനിക സമൂഹത്തിൽ, ധാർമ്മികബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.

## Article Content

**നാദാപുരം: [ **അരാജകത്വവും മൂല്യച്യൂതിയും കൊടികുത്തിവാഴുന്ന ആധുനിക സമൂഹത്തിൽ, ധാർമ്മികബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.

സമസ്ത നാദാപുരം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ: ഹാഷിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളേജിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ വരുംതലമുറയ്ക്ക് കൃത്യമായ മൂല്യബോധവും ദിശാബോധവും നൽകാൻ ഇത്തരം സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത കേന്ദ്ര മുശാവറ അംഗവും കോളേജ് പ്രിൻസിപ്പലുമായ ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ മത-സാമൂഹിക നേതാക്കൾ പങ്കെടുത്തു. സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രുസി, പി.കെ അഹമ്മദ് ബാഖവി, ടി.വി.സി അബ്ദുസമദ് ഫൈസി, ടി.എം.വി അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്‌മയിൽ ഹാജി എടച്ചേരി, സയ്യിദ് ഇമ്പിച്ചി തങ്ങൾ, എൻ.കെ ജമാൽ ഹാജി, ബഹാവുട്ടീൻ റഹ്മാനി, കടോളി അബൂബക്കർ ഹാജി, അബൂബക്കർ സിദ്ദീഖ് ദാരിമി, അബ്ദുൽ റഊഫ് റഹ്മാനി, അബ്ദുറശീദ് റഹ്മാനി, വി.കെ റാശിദ എന്നിവർ യോഗത്തിൽ സന്നിഹിതരാവുകയും പ്രസംഗിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364426/panakkad-syed-sabikhali-shihab-thangal-says-it-is-the-necessity-of-the-times-to-shape-a-new-generation-with-a-moral-sense)