---
title: "വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു "
english_title: "Driver dies after wild boar jumps across road in Thuneri, overturns car"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364605/driver-dies-after-wild-boar-jumps-across-road-in-thuneri-overturns-car"
published_at: "2026-06-08T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26454a954b3_m.jpg"
keywords: ["Latest News", "Thuneri", "Wild Boar Attack", "Death"]
---

# വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു 

> **Lead Summary:** **തൂണേരി: [ **നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

## Article Content

**തൂണേരി: [ **നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

കക്കട്ട് കൈതച്ചാൽ സ്വദേശി ലിജിഷ് കുമർ (38 )ആണ് മരിച്ചത്. ഇന്നലെ രാത്രി സംസ്ഥാന പാതയിൽ തൂണേരി ബാലവാടി സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. പന്നിയെ വെട്ടിച്ച് മാറ്റുന്നതിനിടെ ഒട്ടോ മറിയുകയായിരുന്നു. 

തലശ്ശേരിയിലെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അപകടസമയത്ത് ലിജീഷിനൊപ്പം ഭാര്യയും രണ്ട് മക്കളും ഓട്ടോയിലുണ്ടായിരുന്നു. അപകടത്തിൽ ലിജീഷിന്റെ ഭാര്യ സൗമ്യക്ക് കാലിന് പൊട്ടലേറ്റു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും യാതൊരുവിധ പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു.

തലക്ക് പരിക്ക് പറ്റിയ ലിജിഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കൻ കഴിഞ്ഞില്ല. കക്കട്ട് ടൗണിലെ ഒട്ടോഡ്രൈവറാണ് ലിജീഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364605/driver-dies-after-wild-boar-jumps-across-road-in-thuneri-overturns-car)