---
title: "കളിയും ചിരിയും സമ്മാനങ്ങളുമായി തൂണേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം നടത്തി "
english_title: "Thuneri Santhwanam Buds School Entrance Ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364825/thuneri-santhwanam-buds-school-entrance-ceremony"
published_at: "2026-06-09T10:20:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a279be4edcff_nada1.jpg"
keywords: ["Latest News", "Thuneri", "Santhwananam Buds School"]
---

# കളിയും ചിരിയും സമ്മാനങ്ങളുമായി തൂണേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം നടത്തി 

> **Lead Summary:** **തൂണേരി: [** പുതിയ അധ്യയനവർഷത്തെ വരവേറ്റ് തൂണേരി ഗ്രാമപഞ്ചായത്ത് സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

**തൂണേരി: [** പുതിയ അധ്യയനവർഷത്തെ വരവേറ്റ് തൂണേരി ഗ്രാമപഞ്ചായത്ത് സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംഷീന സി.കെ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ രജീഷ്, വാർഡ് മെമ്പർ പി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മറ്റ് ജനപ്രതിനിധികളായ കെ.കെ കുൽസു ടീച്ചർ, സുനിൽ പാലിനാണ്ടി, ബിന്ദു വി.കെ, ഉഷ എം.വി, റെജീന കാഞ്ഞിരക്കണ്ടി, നിജിത എടവനത്തറ മിത്തൽ, അശോകൻ തൂണേരി എന്നിവരും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി, സിഡിഎസ് ചെയർപേഴ്‌സൺ ഷീന, ബഡ്‌സ് സ്കൂൾ അധ്യാപകരായ പുഷ്പലത എ, അനിത എം.പി തുടങ്ങിയവരും പ്രവേശനോത്സവത്തിന് ആശംസകൾ നേർന്നു.

പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കുട്ടികൾക്കായി വിവിധ വ്യക്തികൾ സ്പോൺസർ ചെയ്ത കളർഫുൾ ബാഗുകളും കുടകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറിയതോടെ പ്രവേശനോത്സവം ഏറെ മനോഹരമായൊരു അനുഭവമായി മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364825/thuneri-santhwanam-buds-school-entrance-ceremony)