---
title: "പെട്രോൾ, ഡീസൽ വിലക്കയറ്റം; പുറമേരി പോസ്റ്റാഫീസിലേക്ക് സി.ഐ.ടി.യു പ്രതിഷേധ മാർച്ച്‌ നടത്തി"
english_title: "CITU protests against petrol and diesel price hike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364832/citu-protests-against-petrol-and-diesel-price-hike"
published_at: "2026-06-09T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a0e1b9db1_nada2.jpg"
keywords: ["Latest News", "Fuel Price Hike", "CITU Protest"]
---

# പെട്രോൾ, ഡീസൽ വിലക്കയറ്റം; പുറമേരി പോസ്റ്റാഫീസിലേക്ക് സി.ഐ.ടി.യു പ്രതിഷേധ മാർച്ച്‌ നടത്തി

> **Lead Summary:** **നാദാപുരം: [**[ ]ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സി.ഐ.ടി.യു നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറമേരി പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [**[ ]ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സി.ഐ.ടി.യു നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറമേരി പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ വിളികളുമായാണ് തൊഴിലാളികൾ മാർച്ചിൽ അണിനിരന്നത്. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ മമ്മു നിർവഹിച്ചു.

എ. ഡാനിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എ മോഹൻദാസ്, കെ.കെ ബാബു എന്നിവർ കേന്ദ്ര നയങ്ങളെ വിമർശിച്ച് സംസാരിച്ചു. ടി. അനിൽകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. വരും ദിവസങ്ങളിലും വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് സി.ഐ.ടി.യു തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364832/citu-protests-against-petrol-and-diesel-price-hike)