---
title: "ലയതാളങ്ങളുടെ പുത്തൻ അനുഭവം; കണ്ടിവാതുക്കൽ എബിജി നാസിക്ക് ടീമിന്റെ 'ആദ്യനാദം' അരങ്ങേറ്റം ജൂൺ 12ന്"
english_title: "Kandivathukkal ABG NASIC team debuts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364838/kandivathukkal-abg-nasic-team-debuts"
published_at: "2026-06-09T11:03:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a27a63515a23_z.jpg"
keywords: ["Latest News", "Nadapuram", "ABG NASIC Team"]
---

# ലയതാളങ്ങളുടെ പുത്തൻ അനുഭവം; കണ്ടിവാതുക്കൽ എബിജി നാസിക്ക് ടീമിന്റെ 'ആദ്യനാദം' അരങ്ങേറ്റം ജൂൺ 12ന്

> **Lead Summary:** **നാദാപുരം: [ **നാസിക് ഡോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന സംഗീതപ്രേമികൾക്ക് പുതുവിരുന്നേകാൻ കണ്ടിവാതുക്കൽ ABG NASIC ടീം ഒരുങ്ങുന്നു.

## Article Content

**നാദാപുരം: [ **നാസിക് ഡോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന സംഗീതപ്രേമികൾക്ക് പുതുവിരുന്നേകാൻ കണ്ടിവാതുക്കൽ ABG NASIC ടീം ഒരുങ്ങുന്നു.

കഠിനമായ പരിശീലനത്തിനൊടുവിൽ പഠനം പൂർത്തിയാക്കിയ സംഘത്തിന്റെ കന്നി പ്രകടനം 'ആദ്യനാദം' എന്ന പേരിൽ ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടിവാതുക്കൽ വെച്ച് അരങ്ങേറും.

നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ പൂർണ്ണ പിന്തുണയോടും നേതൃത്വത്തിലുമാണ് ഈ അരങ്ങേറ്റ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364838/kandivathukkal-abg-nasic-team-debuts)