---
title: "വേദയുടെ വിജയം; നൂറുശതമാനം തിളക്കവുമായി നാടിന്റെ അഭിമാനമായ മിടുക്കിയെ ആദരിച്ച് 'ഒരുമ' കൂട്ടായ്മ"
english_title: "Congratulations on achieving 100 percent success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364849/congratulations-to-veda-for-achieving-100-success"
published_at: "2026-06-09T11:26:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a27ab33a5dce_NADA3.jpg"
keywords: ["Latest News", "Nadapuram", "Compliment"]
---

# വേദയുടെ വിജയം; നൂറുശതമാനം തിളക്കവുമായി നാടിന്റെ അഭിമാനമായ മിടുക്കിയെ ആദരിച്ച് 'ഒരുമ' കൂട്ടായ്മ

> **Lead Summary:** **അരൂർ: [** എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ കെ. വേദയെ പെരുമുണ്ടച്ചേരി പിരകിൻകാട് കുന്ന് 'ഒരുമ' സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**അരൂർ: [** എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ കെ. വേദയെ പെരുമുണ്ടച്ചേരി പിരകിൻകാട് കുന്ന് 'ഒരുമ' സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

വിദ്യാർത്ഥിനിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. സുധാകരൻ നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച വേദയ്ക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

കെ. ഭാസ്‌കരൻ, സി.എ. ഗോപാലൻ, വി.കെ. പ്രമോദ്, കെ. രാജു, സി.എ. പ്രതീഷ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വേദയ്ക്കും കുടുംബത്തിനും സംഘാംഗങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364849/congratulations-to-veda-for-achieving-100-success)