---
title: "വിജയത്തിളക്കത്തിൽ ചെക്യാട്; എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു"
english_title: "Chekyad SSLC and Plus Two top achievers felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364858/chekyad-sslc-and-plus-two-top-achievers-felicitated"
published_at: "2026-06-09T11:46:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a27affee9bc7_nada5.jpg"
keywords: ["Latest News", "Chekkiadu", "SSLC", "Plus Two", "Winners"]
---

# വിജയത്തിളക്കത്തിൽ ചെക്യാട്; എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

> **Lead Summary:** **നാദാപുരം: [** എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ പെരുമ ഉയർത്തിയ പ്രതിഭകളെയും മറ്റ് ഉന്നത വിജയികളെയും ചെക്യാട് ഗ്രാമപഞ്ചായത്ത് ആദരിച്ചു.

## Article Content

**നാദാപുരം: [** എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ പെരുമ ഉയർത്തിയ പ്രതിഭകളെയും മറ്റ് ഉന്നത വിജയികളെയും ചെക്യാട് ഗ്രാമപഞ്ചായത്ത് ആദരിച്ചു.

പാറക്കടവ് കെ.വി. ഹസ്സൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ അനുമോദന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല കെ.കെ, കുമാരൻ കെ.പി, ബീജ കെ, ആത്തിക്ക മുഹമ്മദ്, അഡ്വ. ഫായിസ് ചെക്യാട്, മൈമൂനത്ത് എം.പി, നുസ്രത് രയരോത്ത്, അഫ്‌സത്ത് കളിയേടത്ത്, ദേവു കെ, സലീം ചെക്യാട്, നസിയ്യത് മാമുണ്ടേരി, റൈഹാനത് പറേമ്മൽ എന്നിവരും ഉമ്മത്തൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.സി. റഷീദ്, അഷ്റഫ് പതിയായി എന്നിവരും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ് കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പാറക്കടവ് ജി.എം.യു.പി സ്‌കൂൾ ഹെഡ് മാസ്റ്റർ ജയൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364858/chekyad-sslc-and-plus-two-top-achievers-felicitated)