---
title: "കാലവർഷം: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Monsoon, disaster management workshop organized in Chekyad Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/364962/monsoon-disaster-management-workshop-organized-in-chekyad-grama-panchayat"
published_at: "2026-06-09T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2814b8eca5b_parakkadav.jpg"
keywords: ["Latest News", "Monsoon", "Disaster Management", "Workshop", "Chekyad Grama Panchayat"]
---

# കാലവർഷം: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** പാറക്കടവ്: കാലവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, പഞ്ചായത്ത് പരിധിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കാണുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനുമായി ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു. പാറക്കടവ് കെ. വി. ഹസ്സൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ശില്പശാല നടന്നത്.

## Article Content

പാറക്കടവ്: കാലവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, പഞ്ചായത്ത് പരിധിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കാണുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനുമായി ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു. പാറക്കടവ് കെ. വി. ഹസ്സൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ശില്പശാല നടന്നത്.

ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്നതിനും ഈ പരിപാടി ഏറെ സഹായകരമായി.

നാദാപുരം അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ് ശില്പശാലയിൽ ഇ.ആർ.ടി (ERT) അംഗങ്ങൾക്കായി ക്ലാസ്സ് നയിച്ചു.

ദുരന്ത സാഹചര്യങ്ങളെ എങ്ങനെ നേരിടണം, പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്തണം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എച്ച്. ഹമീദ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. ജമീല, വില്ലേജ് അസിസ്റ്റന്റ് മധുസൂദനൻ,എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കുമാരൻ കെ.പി, സലീം ചെക്യാട്, ബീജ കെ, അഫ്സത്ത് കളിയേടത്ത്, ദ്വര കെ, അഡ്വ. ഫായിസ് ചെക്യാട്,റൈഹാനത്ത് പാറേമ്മൽ,നസിയ്യത് മാമുണ്ടേരി,ആത്തിക്ക മുഹമ്മദ്‌, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ ഷീല പി ആർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ആഷിഖ് കെ പരിപാടിക്ക് സ്വാഗതവും,മെമ്പർ കെ.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/364962/monsoon-disaster-management-workshop-organized-in-chekyad-grama-panchayat)