---
title: "തെരുവ് നായ ശല്യം അതിരൂക്ഷം; വളയം പഞ്ചായത്തിന് നിവേദനം നൽകി പ്രണവം അച്ചംവീട് ക്ലബ്ബ്"
english_title: "street dog attack in valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365034/street-dog-attack-in-valayam"
published_at: "2026-06-10T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28ed4651f15_nada1.jpg"
keywords: ["Latest News", "Valayam", "Street Dog", "Pranavam Achamveedu Club"]
---

# തെരുവ് നായ ശല്യം അതിരൂക്ഷം; വളയം പഞ്ചായത്തിന് നിവേദനം നൽകി പ്രണവം അച്ചംവീട് ക്ലബ്ബ്

> **Lead Summary:** **വളയം: [**[ ] പ്രദേശത്ത് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യുവജന ക്ലബ്ബ് രംഗത്ത്.

## Article Content

**വളയം: [**[ ] പ്രദേശത്ത് നാൾക്കുനാൾ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യുവജന ക്ലബ്ബ് രംഗത്ത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെരുവ് നായകളുടെ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിലാണ് വളയം ഗ്രാമപഞ്ചായത്ത് അധികൃതർക്കും ഭരണസമിതിക്കും 'പ്രണവം അച്ചംവീട്' ക്ലബ്ബ് പ്രവർത്തകർ നിവേദനം നൽകിയത്.

വളയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അച്ചംവീട് - താനിമുക്ക് മേഖലകളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധം നായശല്യം രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം അച്ചംവീട് സ്വദേശികളായ രണ്ടുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മനുഷ്യർക്ക് പുറമെ പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായകൾ കൂട്ടത്തോടെ ആക്രമിച്ചു കൊലപ്പെടുത്തുന്നുണ്ട്.

ഇത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് വളയത്തെ തെരുവുകളിൽ നിന്നും അക്രമകാരികളായ നായകളെ ഉന്മൂലനം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബ് ഭാരവാഹികൾ രംഗത്തെത്തിയത്.

വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. അരുൺ കുമാർ, പ്രസിഡന്റ് ശ്രീമതി. പി.എസ് പ്രീത എന്നിവർക്ക് ക്ലബ്ബ് സെക്രട്ടറി ശ്രീ. ഷാജി പി.സി യുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.

തെരുവ് നായ ശല്യം പരിഹരിക്കാനായി പഞ്ചായത്ത് അധികൃതർ നടത്തുന്ന ഏത് പ്രവർത്തനങ്ങൾക്കും പ്രണവം ക്ലബ്ബ് പ്രവർത്തകരുടെ പരിപൂർണ്ണ സഹകരണവും സന്നദ്ധതയും ഉണ്ടാകുമെന്നും ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365034/street-dog-attack-in-valayam)