---
title: "നാദാപുരത്ത് സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Scooter accident in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365075/scooter-accident-in-nadapuram"
published_at: "2026-06-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Latest News", "Nadapuram", "Scooter Accident"]
---

# നാദാപുരത്ത് സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം: [ **എളയിടം പരദേവതാ ക്ഷേത്രത്തിന് സമീപം പൊതുറോഡിൽ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**നാദാപുരം: [ **എളയിടം പരദേവതാ ക്ഷേത്രത്തിന് സമീപം പൊതുറോഡിൽ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

കടമേരി സ്വദേശിയായ കൂനംപറമ്പിൽ രതീഷ് കെ. (40) ക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്കൂട്ടർ ഡ്രൈവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂൺ 7-ാം തിയ്യതി രാത്രി 8.30 ഓടെയായിരുന്നു അപകടം നടന്നത്. തണ്ണീർപന്തൽ ഭാഗത്ത് നിന്നും മനുഷ്യജീവന് തന്നെ അപകടം വരുത്തുന്ന രീതിയിൽ അതിവേഗത്തിലും അശ്രദ്ധമായും പാഞ്ഞുവന്ന KL 18 K 4801 നമ്പർ സ്കൂട്ടറാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന രതീഷിനെ ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രതീഷിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള എല്ല് പൊട്ടി ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായും ജനങ്ങൾക്ക് അപായമുണ്ടാക്കുന്ന രീതിയിലും വാഹനമോടിച്ചതിനാണ് സ്കൂട്ടർ യാത്രക്കാരനെതിരെ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365075/scooter-accident-in-nadapuram)