---
title: "കക്കൂസ് മാലിന്യം; റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണം - ബിജെപി "
english_title: "Toilet Waste Action Should Be Taken Against The Building Owner Who Dumped It On The Road  BJP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365176/toilet-waste-action-should-be-taken-against-the-building-owner-who-dumped-it-on-the-road-bjp"
published_at: "2026-06-10T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29786a60511_Waste_Dumping.jpg"
keywords: ["Latest News", "Toilet Waste", "BJP", "Valayam"]
---

# കക്കൂസ് മാലിന്യം; റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണം - ബിജെപി 

> **Lead Summary:** വളയം: വളയം ടൗണിലെ കപ്പും കര കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒരുക്കുന്നതായി ആരോപണം. സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ കർഷന നടപടിയെടുക്കണമെന്ന് ബിജെപി വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

വളയം: വളയം ടൗണിലെ കപ്പും കര കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒരുക്കുന്നതായി ആരോപണം. സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ കർഷന നടപടിയെടുക്കണമെന്ന് ബിജെപി വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷനും നിരവധി വീടുകൾക്കും സമീപത്തുള്ള റോഡിലേക്കാണ് ഈ കെട്ടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി എത്തുന്നത്. നിരവധി വിദ്യാർത്ഥികൾ നാട്ടുകാരും കാൽനടയായി ഉപയോഗിക്കുന്ന ഈ റോഡിൽ ദുർഗന്ധം വമിച്ച് നടക്കാൻ പോലും വയ്യാത്ത സ്ഥിതിയിലാണ് ഉള്ളതെന്ന് പരിസര വാസികളും പറയുന്നു.

ബന്ധപ്പെട്ട് ആ കെട്ടിടം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി വളയം ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് പഞ്ചായത്തിലും പരാതി നൽകി. നടപടി എടുക്കാത്ത പക്ഷം ശക്തമായ സമരം മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി മുന്നറിയപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365176/toilet-waste-action-should-be-taken-against-the-building-owner-who-dumped-it-on-the-road-bjp)